ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം മാഞ്ചസ്റ്ററിൽ തുടങ്ങിയിരിക്കുകയാണ്. ഒന്നാം ദിനം അവസാനിക്കുമ്പോൾ 264 – 4 എന്ന നിലയിൽ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് ഇന്ന് തുടക്കത്തിൽ തന്നെ പണി കിട്ടി. തലേന്നത്തെ സ്കോറിനോട് ഒരു റൺ കൂട്ടിച്ചേർത്ത് രവീന്ദ്ര ജഡേജ ( 20 ) ജോഫ്രെ ആർച്ചർക്ക് വിക്കറ്റ് നൽകി മടങ്ങി. അദ്ദേഹത്തിന് പകരം ക്രീസിൽ എത്തിയത് വാഷിംഗ്‌ടൺ സുന്ദർ ആണ്. നിലവിൽ ടീം 284 – 5 എന്ന നിലയിലാണ് നിൽക്കുന്നത്.
സുന്ദർ ക്രീസിൽ എത്തിയതോടെ ഇന്ത്യൻ ടെസ്റ്റ് ടീം ഒരു ചരിത്രത്തിന്റെ ഭാഗമായി. ഇതുവരെയുള്ള ടീമിന്റെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായിട്ടാണ് 5 ഇടംകയ്യൻ ബാറ്റ്‌സ്മാന്മാർ ഉൾപ്പെടുന്നത്. സാധാരണ ഋഷഭ് പന്തും ജയ്‌സ്വാളും ജഡേജയും മാത്രം ഉൾപ്പെടുന്ന ഇന്ത്യയുടെ ഇടംകയ്യൻ ബാറ്റിംഗ് നിര സായ് സുദർശന്റെയും സുന്ദറിന്റെയും വരവോടെ 5 താരങ്ങളെ കളത്തിൽ ഇറക്കിയിരിക്കുന്നു. എന്തായാലും ഇന്നത്തെ ദിനം ചരിത്രത്തിന്റെ ഭാഗമായി.
ടോസ് നഷ്ടപ്പെട്ട് ഫീൽഡിങ്ങിന് ഇറങ്ങിയ ഇന്ത്യ ആഗ്രഹിച്ച രീതിയിൽ ഉള്ള തുടക്കമാണ് രാഹുൽ- ജയ്‌സ്വാൾ സഖ്യം ഇന്ത്യക്കായി നൽകിയത്. ആദ്യ വിക്കറ്റിൽ 94 റൺ കൂട്ടിച്ചേർത്ത ശേഷമാണ് കൂട്ടുകെട്ട് പിരിഞ്ഞത്. രാഹുൽ 46 റൺ നേടി മടങ്ങിയ ശേഷം ക്രീസിൽ എത്തിയത് കരുൺ നായർക്ക് പകരം എത്തിയ സായ് സുദർശൻ ആയിരുന്നു. സായ്- ജയ്‌സ്വാൾ കൂട്ടുകെട്ട് മുന്നോട്ട് പോകുന്നതിനിടെ ടീം സ്കോർ 120 ൽ നിൽക്കുമ്പോൾ 58 റൺ നേടിയ ജയ്‌സ്വാൾ പുറത്തായി. ആദ്യ രണ്ട് മത്സരത്തിലും തിളങ്ങിയ ഗില്ലിനും മൂന്നാം മത്സരത്തിലെ പോലെ തന്നെ ഇന്ന് വലിയ സ്കോർ നേടാനായില്ല. 12 റൺ മാത്രമാണ് ഇന്ത്യൻ നായകന് നേടാനായത്.
ശേഷം സായ് സുദർശൻ- പന്ത് സഖ്യം ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോയതാണ്. ഒരേ സമയം ക്ലാസും മാസും ആയി കളിക്കുന്ന രണ്ട് താരങ്ങളുടെ കൂട്ടുകെട്ട് ഇന്ത്യക്ക് ആധിപത്യം ഉറപ്പിക്കും എന്ന് തോന്നിച്ച സമയത്താണ് പന്തിന് പരിക്ക് പറ്റിയത്. നടക്കാൻ പോലും സാധികാത്ത താരത്തിന്റെ ചിത്രം അത്ര നല്ല വാർത്തയല്ല ഇന്ത്യൻ ക്യാമ്പിന് നൽകുന്നത്. പന്ത് മടങ്ങിയതിന് പിന്നാലെ നന്നായി കളിച്ചിരുന്ന സായ് സുദർശൻ ( 61 ) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.
എന്തായാലും പന്തിന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ ഇനി മത്സരത്തിൽ താരം കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യകതത വരു.
Discussion about this post