ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ ഋഷഭ് പന്തിന് വലിയ പ്രശംസയും കൈയടിയും നൽകുകയാണ് സോഷ്യൽ മീഡിയ. സച്ചിൻ ടെണ്ടുൽക്കർ, യൂസഫ്, ഇർഫാൻ പത്താൻ, ഹർഷ ഭോഗ്ലെ, സഞ്ജീവ് ഗോയങ്ക തുടങ്ങിയ പ്രശസ്തരും ഇതിഹാസ താരങ്ങളും സൂപ്പർതാരത്തെ പ്രശംസിച്ചു.
ഓൾഡ് ട്രാഫോർഡ് ടെസ്റ്റിന്റെ ആദ്യ ദിവസം ഗുരുതരമായി പരിക്കേറ്റെങ്കിലും, രണ്ടാം ദിവസം പന്ത് ഇവരെയു ഞെട്ടിച്ചുകൊണ്ട് ബാറ്റ് ചെയ്യാൻ ഇറങ്ങി. ഈ പരമ്പരയിൽ ഇനി ബാറ്റ് ചെയ്യാൻ ഇറങ്ങില്ല എന്ന് കരുതിയ സ്ഥലത്ത് നിന്ന് മുടന്തി ആണെങ്കിലും ക്രീസിൽ എത്തി അർദ്ധ സെഞ്ച്വറി നേടിയാണ് പന്ത് ( 54 ) മടങ്ങിയത്.
ക്രിസ് വോക്‌സിന്റെ പന്തിൽ സ്വീപ് ഷോട്ട് കളിക്കാൻ ശ്രമിക്കുമ്പോഴാണ് പന്തിന് ഗുരുതരമായി പരിക്കുപറ്റിയത്. കാൽവിരലിലെ വേദന കാരണം പുളഞ്ഞ താരത്തെ ഒടുവിൽ ആംബുലൻസിലാണ് പുറത്തേക്ക് കൊണ്ടുപോയത്. കാലിൽ ഗുരുതരമായ വേദന അനുഭവപ്പെട്ടിട്ടും, ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം ഋഷഭ് പന്ത് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തി. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ടീമിന്റെ ആവശ്യകതകൾക്കനുസരിച്ച് ബാറ്റ് ചെയ്യാൻ ലഭ്യമാണെന്ന് ബിസിസിഐ ഇന്ന് തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു.
വേദന വകവയ്ക്കാതെ ധൈര്യം കാണിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ ആദരിക്കാൻ ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് ഗ്രൗണ്ടിലെ കാണികൾ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു. തുടർച്ചയായ പരിക്കുകൾക്കിടയിലും പോരാട്ടം തുടരുന്ന ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റനെ പ്രശംസിച്ച് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ രംഗത്ത് എത്തി. “വേദനയിലൂടെ കളിക്കുകയും അതിനപ്പുറം ഉയരുകയും ചെയ്യുക എന്നതാണ് സഹിഷ്ണുത. പരിക്കുപറ്റിയിട്ടും തിരിച്ചെത്തി നിങ്ങൾ അത്തരമൊരു പ്രകടനം കാഴ്ചവച്ചുകൊണ്ട് തിളങ്ങി. രാജ്യത്തെ പ്രതിനിധീകരിക്കാൻ ആവശ്യമായ മനക്കരുത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ശക്തമായ ഓർമ്മപ്പെടുത്തലാണ് അദ്ദേഹത്തിന്റെ അർദ്ധ സെഞ്ച്വറി. നിങ്ങളുടെ ധീരമായ ശ്രമം, വളരെക്കാലം ഓർമ്മിക്കപ്പെടും. നന്നായി കളിച്ചു, ഋഷഭ്.”
താരത്തിന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ ലക്നൗ ഉടമ സഞ്ജീവ് ഗോയങ്ക ഇങ്ങനെ കുറിച്ചു- ” ഇത് കഴിവ് മാത്രമല്ല, ഇതാണ് നിശ്ചദാർഢ്യം.” എന്തായാലും ജീവൻ നഷ്ടപ്പെടുമെന്ന് കരുതിയ അപകടത്തിൽ നിന്ന് തിരിച്ചുവന്ന പന്തിന് ഇതൊക്കെ എന്ത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
Resilience is about playing through pain and rising above it.@RishabhPant17 showed tremendous character by walking back into the game with an injury and delivering a performance like that.
His fifty is a powerful reminder of the grit and determination it takes to represent… pic.twitter.com/OJ7amt9OAa
— Sachin Tendulkar (@sachin_rt) July 24, 2025
Resilience is about playing through pain and rising above it.@RishabhPant17 showed tremendous character by walking back into the game with an injury and delivering a performance like that.
His fifty is a powerful reminder of the grit and determination it takes to represent… pic.twitter.com/OJ7amt9OAa
— Sachin Tendulkar (@sachin_rt) July 24, 2025
Discussion about this post