സ്‌കൂൾ സമയ മാറ്റത്തിൽ മത സംഘടനകളുമായി നടത്തിയ ചർച്ചയിൽ സമവായം. ഈ അദ്ധ്യയന വർഷം തൽസ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. രാവിലെയും വൈകിട്ടും പതിനഞ്ച് മിനിറ്റ് വീതം അദ്ധ്യയനസമയം നീട്ടിയ തീരുമാനം അതേപടി തുടരും. അടുത്ത അദ്ധ്യയനവർഷം നിലവിലുള്ള സമയക്രമത്തിൽ മാറ്റംവരുത്തും. മദ്രസ സമയത്തിൽ മാറ്റം വരുത്തില്ല.സമസ്തയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. അടുത്ത വർഷം പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള തീരുമാനം നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. കുട്ടികൾക്ക് യാതൊരുവിധ പ്രയാസവുമുണ്ടാവില്ലെന്ന് വി.ശിവൻകുട്ടി പറഞ്ഞു.
അക്കാദമിക് വർഷം 1100 മണിക്കൂർ ക്ലാസുകൾ ലഭിക്കാൻ വേണ്ടി വിദഗ്ധ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു രാവിലെ 15 മിനിറ്റും വൈകുന്നേരം 15 മിനിറ്റും വർധിപ്പിച്ചത്. എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തിയെങ്കിലും തീരുമാനത്തിൽ മാറ്റമില്ല. പരാതി ഉള്ളവർക്ക് കോടതിയിൽ പോകാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
സർക്കാർ തീരുമാനം തൃപ്തികരമെന്ന് സമസ്ത പ്രതിനിധികളും പ്രതികരിച്ചു. ഈ വർഷം പ്രശ്‌നപരിഹാരം ഉണ്ടാക്കാൻ സാധിക്കാത്ത നിസ്സഹായത സർക്കാർ ചർച്ചയിൽ ബോധ്യപ്പെടുത്തി. ഇക്കാര്യം അംഗീകരിക്കുന്നതായി കാന്തപുരം എ പി വിഭാഗം പ്രതിനിധി സിദ്ദിഖ് സഖാഫി പറഞ്ഞു.
Discussion about this post