മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയെ സഹായിക്കാതിരുന്നതിന് മുഹമ്മദ് സിറാജിനെയും അൻഷുൽ കാംബോജിനെയും ഇന്ത്യൻ ബൗളിംഗ് പരിശീലകൻ മോർണി മോർക്കൽ വിമർശിച്ചു. ഇംഗ്ലണ്ട് 500 റൺസ് കടന്ന സാഹചര്യത്തിൽ ഇന്ത്യ കനത്ത തോൽവി നേരിടാനാണ് നിലവിലെ സാഹര്യത്തിൽ സാധ്യത. ഇപ്പോൾ ഇംഗ്ലണ്ട് ലീഡ് 186 ആയി. മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 544/7 എന്ന നിലയിലായിരുന്നു നിന്നത്. ബെൻ സ്റ്റോക്‌സും (77) ലിയാം ഡോസണും (21) ക്രീസിൽ നിൽക്കുകയാണ്.
ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാരെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യൻ ബൗളർമാർക്ക് ആർക്കും കഴിഞ്ഞില്ല, ജോ റൂട്ട് തന്റെ 38-ാം ടെസ്റ്റ് സെഞ്ച്വറി നേടി, ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺ വേട്ടക്കാരനായിട്ടും മാറി. അദ്ദേഹം ഈ യാത്രയിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിനെ മറികടന്നു.
ബുംറയ്ക്ക് മാത്രമേ കാര്യങ്ങൾ സമ്മർദ്ദം നിലനിർത്താൻ കഴിയൂ എന്ന് പറഞ്ഞുകൊണ്ട് മോർക്കൽ മറ്റുള്ള താരങ്ങളെ വിമർശിച്ചു. വാഷിംഗ്ടൺ സുന്ദർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി എങ്കിലും അദ്ദേഹത്തെ അറ്റാക്കിലേക്ക് കൊണ്ടുവരാനും ഗിൽ സമയമെടുത്തു. മറ്റ് ബൗളർമാർ വിക്കറ്റ് വീഴ്ത്താത്തത് കൊണ്ടാണ് ബുംറയ്ക്ക് ന്യൂ ബോളിൽ വിക്കറ്റ് വീഴ്ത്താൻ കഴിയാത്തതെന്ന് മോണി മോർക്കൽ പറഞ്ഞു.
“വിജയിക്കാൻ നമുക്ക് കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കേണ്ടതുണ്ട്. മറ്റുള്ളവർ ജസ്പ്രീത് ബുംറയെ സഹായിക്കേണ്ടതുണ്ട്, പക്ഷേ അത് സംഭവിക്കുന്നില്ല. മറ്റ് ബൗളർമാർ ഒരു സമ്മർദ്ദവും സൃഷ്ടിക്കുന്നില്ല. അതുകൊണ്ടാണ് ഞങ്ങൾ റൺസ് ചോരുന്നതും സമ്മർദ്ദം കുറയുന്നതും” അദ്ദേഹം പറഞ്ഞു.
“ലോകത്തിലെ ഒന്നാം നമ്പർ ബൗളറായ ബുംറയെക്കുറിച്ച് ഒന്നും പറയേണ്ട ആവശ്യമില്ല. പക്ഷെ മറുവശത്ത് നിന്ന് സഹായം ആവശ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും മത്സരത്തിൽ സമനില എങ്കിലും പിടിക്കാൻ ഇന്ത്യ ശരിക്കും അദ്ധ്വാനിക്കണം എന്ന് സാരം.
Discussion about this post