ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ പരിക്കേറ്റ ഋഷഭ് പന്ത്, ധീരമായി രണ്ടാം ദിനം ക്രീസിലേക്ക് തിരിച്ചെത്തിയത് ആരാധകർക്കിടയിൽ മാത്രമല്ല, ക്രിക്കറ്റ് ലോകത്തും സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായി. ഓൾഡ് ട്രാഫോർഡിലെ ‘ലെജൻഡ്‌സ് ലോഞ്ചി’ലുള്ള നിരവധി അംഗങ്ങൾ പന്ത് “തന്റെ പരിക്ക് മുതലെടുക്കുകയാണെന്ന്” വിശ്വസിച്ചിരുന്നതായി മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഡേവിഡ് ലോയ്ഡ് പറഞ്ഞു.
പന്തിന്റെ പരിക്ക് അത്ര ഗുരുതരമായി ലോഞ്ചിലുള്ള ആളുകൾക്ക് തോന്നിയില്ല എന്നും അവർ അത് ആക്ടിങ് ആണെന് വിശ്വസിച്ചു എന്നും പറഞ്ഞു “ഞാൻ ആ ലെജൻഡ്‌സ് ലോഞ്ചിൽ ഉണ്ടായിരുന്നു, അവിടെ എല്ലാവരും പറഞ്ഞത്, ‘അയാൾ ആ പരിക്ക് വെച്ചിട്ട് അഭനയിക്കുകയാണെന്ന്. അത് അത്ര ഗുരുതരമാകാൻ കഴിയില്ല. അയാളുടെ പടികൾ ഇറങ്ങിയുള്ള വരവിലും അഭിനയം ഉണ്ടെന്ന് ചിലർ പറഞ്ഞു” ലോയ്ഡ് പറഞ്ഞു. “ഒന്നോ രണ്ടോ പേർ ടൈം ഔട്ട് ആയതിന്റെ പേരിൽ അയാളെ പുറത്താക്കണം എന്നും പറഞ്ഞു.” മുൻ താരം ഓർത്തു.
പന്തിന്റെ അവസ്ഥയുടെ ഗുരുതരാവസ്ഥയിൽ മുൻ ഇംഗ്ലണ്ട് താരം സംശയം പ്രകടിപ്പിച്ചെങ്കിലും ടെസ്റ്റ് ക്രിക്കറ്റിലെ ഒരു വലിയ പ്രശ്നത്തെ എടുത്തുകാണിക്കാനും അദ്ദേഹം ഈ സംഭവത്തെ ഉപയോഗിച്ചു. ടെസ്റ്റിൽ ഒരു താരത്തിന് പരിക്കേറ്റാൽ ഇഞ്ചുറി സബ്സ്ടിട്യൂറ്റ് വരുന്നതിൽ തെറ്റൊന്നും ഇല്ല എന്നും അയാളുടെ അഭാവം ടീമിനെ അപ്പോൾ ബാധിക്കില്ല എന്നും പറഞ്ഞു.
“റണ്ണറെ ഉപയോഗിക്കുന്നതിനെ ഞാൻ എതിർക്കുമ്പോൾ, പരിക്കുകൾ ഉണ്ടായാൽ സബ്സ്റ്റിട്യൂട്ടിനെ ഇറക്കുന്നതിനെ അനുകൂലിക്കുന്നു. പരിക്ക് ഗുരുതരം ആണെങ്കിൽ ഇത്തരത്തിൽ പകരക്കാരനെ ഇറക്കം. പക്ഷേ ഒരു ബാറ്റ്സ്മാനെ മാറ്റി ഒരു സ്പിന്നറെ അല്ല ഇറക്കേണ്ടത്. പകരത്തിന് പകരം ആയിരിക്കണം ആൾ വരേണ്ടത്” മുൻ താരം പറഞ്ഞു.
പന്തിന്റെ പരിക്കും അദ്ദേഹത്തിന്റെ തിരിച്ചുവരവും കളിയുടെ സ്പിരിറ്റിനെക്കുറിച്ച് മാത്രമല്ല, ടെസ്റ്റിൽ ഗുരുതരമായി പരിക്കേറ്റ കളിക്കാർക്ക് പകരക്കാരെ അനുവദിക്കുന്നതിന്റെ ന്യായവും പ്രായോഗികതയും സംബന്ധിച്ച ചർച്ചകൾക്ക് വഴിയൊരുക്കി.
Discussion about this post