മാഞ്ചസ്റ്ററിൽ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിൽ ഷാർദുൽ താക്കൂറിനെയും അൻഷുൽ കാംബോജിനെയും തിരഞ്ഞെടുത്തതിന് മുൻ ഇംഗ്ലണ്ട് പേസർ സ്റ്റീവ് ഹാർമിസൺ ടീം ഇന്ത്യയെ വിമർശിച്ചു. അഞ്ച് മത്സര പരമ്പരകളിൽ 1-2 ന് പിന്നിലായ ഇന്ത്യ, ഈ മത്സരം കൈവിടുന്ന സ്റ്റേജിൽ കാര്യങ്ങൾ എത്തി നിൽക്കുകയാണ്.
എന്നിരുന്നാലും ഫോമിലല്ലാത്ത താക്കൂറിനെയും കാംബോജ് എന്ന അരങ്ങേറ്റക്കാരനെയും ടീമിലെത്തിച്ചാണ് ടീം ഈ നിർണായക മത്സരം നടത്തിയത്. ഈ നീക്കം വൻ തിരിച്ചടിയായി, ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയുടെ 358 റൺസിന് മറുപടിയായി ഇംഗ്ലണ്ട് 135 ഓവറിൽ 7/544 എന്ന നിലയിൽ നിൽക്കുകയാണ്. ഇപ്പോൾ അവർക്ക് 186 റൺ ലീഡ് ഉണ്ട്.
talkSPORT ക്രിക്കറ്റ് യൂട്യൂബ് ചാനലിൽ താകൂറിന്റെയും കാംബോജിന്റെയും സെലക്ഷനുകളെക്കുറിച്ച് സംസാരിക്കുമ്പോൾ ഹാർമിസൺ ഇങ്ങനെ പറഞ്ഞു
“ഇന്ത്യക്ക് പറ്റിയ അബദ്ധം തന്നെ ആയിരുന്നു ആ താരങ്ങളുടെ സെലെക്ഷൻ. ഷാർദുൽ താക്കൂർ ഒകെ ഇതിലും എന്നായി കളിക്കും എന്നായിരുന്നു കരുതിയത്. എന്നാൽ അവൻ തീർത്തും നിരാശപ്പെടുത്തി”
അദ്ദേഹം തുടർന്നു:
“കുറച്ച് വർഷങ്ങളായി ടെസ്റ്റിൽ ഇന്ത്യയുടെ സെലെക്ഷനിൽ എനിക്ക് ബുദ്ധിമിട്ടുകൾ ഉണ്ട്. മുമ്പ് അവർ ഇവിടെ വന്നപ്പോൾ, പോലും തെറ്റായ ടീമിനെയാണ് തിരഞ്ഞെടുത്തതെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്.”
ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിൽ താക്കൂർ വിലപ്പെട്ട 41 റൺസ് സംഭാവന നൽകിയെങ്കിലും, പരമ്പരയിലുടനീളം ബോളിങ്ങിൽ അദ്ദേഹം ബുദ്ധിമുട്ടി, 72 ശരാശരിയിലും 5.33 എന്ന ഇക്കോണമിയിലും രണ്ട് വിക്കറ്റുകൾ മാത്രമാണ് വീഴ്ത്താനായത്. കംബോജ് ആകട്ടെ ആവശ്യമായ വേഗത പോലും കൈവരിക്കാനാകാതെ ബുദ്ധിമുട്ടുകയാണ്.
Discussion about this post