പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിതരണം നൽകി പ്രലോഭിപ്പിച്ച് വലിപ്പിച്ച രണ്ട് പേർ പിടിയിൽ. ആലപ്പുഴ ജില്ലയിലെ പൂച്ചാക്കൽകുളങ്ങര വെളിവീട്ടിൽ ആദിത്യൻ ( 18), പാണാവളളി അടിച്ചീനികർത്തിൽ വീട്ടിൽ അഭിജിത്ത് ( 25) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ കഞ്ചാവ് നൽകിയ കുട്ടികളുടെ മാതാപിതാക്കൾക്ക് തോന്നിയ സംശയമാണ് പ്രതികൾക്ക് വിനയായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പൂച്ചാക്കൽകുളങ്ങര ശക്തിമൂർത്തി അമ്പലത്തിനടുത്തുള്ള കടവിൽ വെച്ചാണ് പ്രദേശവാസികളായ വിദ്യാർത്ഥികൾക്ക് പ്രതികൾ കഞ്ചാവ് നൽകിയത്. ഇവിടെ വച്ച് തന്നെ വിദ്യാർത്ഥികളെ കൊണ്ട് ഇത് വലിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ വീട്ടിലെത്തിയപ്പോൾ സംശയം തോന്നിയ മാതാപിതാക്കൾ വിവരം അന്വേഷിക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.
വിദ്യാർത്ഥികളുടെ മൊഴികളുടെ കൂടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.
Discussion about this post