ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റർ ക്രിക്കറ്റ് ടെസ്റ്റിൽ തുടക്കത്തിൽ നിർഭാഗ്യത്തിന് മാത്രം സെഞ്ച്വറി നഷ്ടപെട്ട കെഎൽ രാഹുലിന്റെയും മറ്റൊരു സെഞ്ച്വറി പ്രകടനം നടത്തിയ ശുഭ്മാൻ ഗില്ലിന്റെയും ശേഷം രവീന്ദ്ര ജഡേജയുടെയും വാഷിംഗ്ടൺ സുന്ദറിൻറെയും വീരോചിത സെഞ്ചുറികളുടെ കരുത്തിൽ ജയത്തിന് തുല്യമായ സമനിലയാണ് ഇന്ത്യക്ക് നേടാനായത്.
നാലാം ദിനം റണ്ണെടുക്കും മുമ്പെ രണ്ട് വിക്കറ്റ് നഷ്ടമാകുകയും അഞ്ചാം ദിനം ആദ്യ സെഷനിൽ കെ എൽ രാഹുലിൻറെയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിൻറെയും വിക്കറ്റുകൾ നഷ്ടമാകുകയും ചെയ്തിട്ടും പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 203 റൺസ് കൂട്ടിച്ചേർത്ത ജഡേജ-സുന്ദർ സഖ്യത്തിൻറെ മികവിലാണ് ഇന്ത്യ ഓൾഡ് ട്രാഫോർഡിൽ സമനില പിടിച്ചത്. തോൽവി ഉറപ്പിച്ച ടെസ്റ്റിൽ നിന്ന് കരകയറ്റി ഇരുവരും സെഞ്ച്വറി നേടിയതിന് ശേഷം ഇന്ത്യ സമനിലേക്ക് കൈ കൊടുത്തു.
എന്തായാലും 0 – 2 എന്ന സ്കോർ ബോർഡിൽ നിന്ന ടീമിനെ രക്ഷിക്കാനുള്ള ദൗത്യം രാഹുൽ- ഗിൽ സഖ്യമാണ് തുടങ്ങിയത്. ഇതിൽ ഗിൽ ഈ പരമ്പരയിലെ തന്റെ ഫോം തുടർന്ന് സെഞ്ച്വറി നേടുക ആയിരുന്നു. മൂന്നാം മത്സരത്തിൽ മാത്രം തിളങ്ങാതെ പോയ താരത്തെ, തന്റെ നായകനെ വിമർശിച്ചവർക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ഗൗതം ഗംഭീർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
“ഗില്ലിനെക്കുറിച്ച് അവന്റെ കഴിവിൽ സംശയമുള്ളവർക്ക് ക്രിക്കറ്റ് സംസാരിക്കാൻ മാത്രമേ കഴിയൂ, പക്ഷേ ക്രിക്കറ്റ് അവർക്ക് മനസിലാകില്ല.”
എന്തായാലും അടുത്ത മത്സരം മൂന്ന് ദിവസത്തെ ഇടവേളയിൽ നടക്കുമ്പോൾ അതിൽ ജയിച്ച് പരമ്പര സമനിലയിലാക്കാൻ ഇന്ത്യ ശ്രമിക്കും.
Discussion about this post