ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ ഭൂരിഭാഗം സമയത്തും ഇംഗ്ലണ്ട് ആയിരുന്നു മത്സരം കണ്ട്രോൾ ചെയ്തിരുന്നത് എന്ന് പറയുന്നതിൽ യാതൊരു തെറ്റും ഇല്ല. ഇന്ത്യയെ തുടക്കത്തിൽ തന്നെ ചെറിയ സ്‌കോറിൽ ഒതുക്കാനും ശേഷം വമ്പൻ ലീഡ് സ്വന്തമാക്കാനും സാധിച്ച ഇംഗ്ലണ്ട് ജയം ഉറപ്പിച്ചത് ആയിരുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ സ്കോർബോർഡ് തുറക്കും മുമ്പ് വീണ രണ്ട് വിക്കറ്റ് കൂടി ആയപ്പോൾ ഈ ടെസ്റ്റ് ഇന്ത്യ നാണംകെട്ട് തോൽക്കും എന്നാണ് കടുത്ത ആരാധകർ പോലും കരുതിയത്.
അവിടെ നിന്ന് രാഹുൽ- ഗിൽ സഖ്യവും, ശേഷം സുന്ദർ- ജഡേജ സഖ്യവും ഇന്ത്യയെ ജയത്തിന് തുല്യമായ സമനിലയിലേക്ക് നയിക്കുക ആയിരുന്നു. ടെസ്റ്റിന്റെ അവസാന ദിനത്തിൽ രാഹുൽ, ഗിൽ എന്നിവർ മടങ്ങിയപ്പോൾ ഇനി ഇന്ത്യയെ വേഗം കീഴടക്കാം എന്ന് സ്റ്റോക്സ് കണക്കുകൂട്ടി. അവിടെ സുന്ദർ, ജഡേജ സഖ്യം ടെസ്റ്റ് ക്രിക്കറ്റിന്റെ മുഴുവൻ ഭംഗിയും ചേർന്ന ഇന്നിംഗ്സ് കളിച്ച് ഇന്ത്യയെ സമനിലയിലേക്ക് എത്തിച്ചു.
എന്തായാലും ജയിക്കില്ല എന്നാൽ ഇരുവർക്കും സെഞ്ചുറി നിഷേധിക്കാനായി ഇംഗ്ലണ്ടിൻറെ തന്ത്രം. കളി തീരാൻ 15 ഓവറുകൾ ബാക്കിയിരിക്കെ ജഡേജ 89 റൺസും വാഷിംഗ്ടൺ സുന്ദർ 80 റൺസും എടുത്തു നിൽക്കെയാണ് സ്റ്റോക്സ് സമനിലക്ക് സമ്മതിച്ച് ജഡേജക്ക് അരികിലെത്തി ഹസ്തദാനത്തിനായി കൈ നീട്ടിയത്. എന്നാൽ ഇതിന് സമ്മതിക്കാതെ ബാറ്റിംഗ് തുടരാനായിരുന്നു ജഡേജയുടെയും സുന്ദറിൻറെയും തീരുമാനം. ഇതിൽ ദേഷ്യം കൊണ്ട് സ്റ്റോക്സ് ജഡേജയോട് സെഞ്ച്വറി അടിക്കണം എങ്കിൽ നേരത്തെ ആകമായിട്ടിരുന്നു എന്നും ഇപ്പോൾ പന്തെറിയുന്ന ബ്രൂക്ക് , ഡക്കറ്റ് തുടങ്ങിയവരെ തല്ലി ആണോ സെഞ്ച്വറി നേടാൻ ആഗ്രഹിക്കുന്നത് എന്ന് സ്റ്റോക്സ് ചോദിച്ചു.
” നീ എന്താണ് ആഗ്രഹിക്കുന്നത് ഞങ്ങൾ നിങ്ങൾക്ക് കൈ തന്ന് സമനിലേക്ക് സമ്മതിക്കണം എന്ന് ആണോ” എന്ന ജഡേജയുടെ ചോദ്യത്തിന് ” നിനക്ക് അതിന് സാധിക്കും, എങ്കിൽ കൈ തരുക ” എന്നാണ് സ്റ്റോക്ക് പറഞ്ഞത്.” എന്തായാലും തനിക്ക് അതിന് സാധിക്കില്ല” എന്ന് ജഡേജ പറഞ്ഞതോടെ ഹാരി ബ്രൂക്കിനെ കൊണ്ടും റൂട്ടിനെ കൊണ്ടും മോശം പന്തുകൾ ഏറിയിച്ചാണ് സ്റ്റോക്സ് പകരം വീട്ടിയത്. ജഡേജ സെഞ്ച്വറി അടിച്ചതിന് പിന്നാലെ ബ്രൂക്ക് വീണ്ടും കൈകൊടുക്കാൻ വന്നെങ്കിലും ഇന്ത്യ മൈൻഡ് ചെയ്തില്ല.’
ഒടുവിൽ സുന്ദർ കൂടി അർഹിച്ച സെഞ്ച്വറി നേടിയതിന് ശേഷം ഇന്ത്യ സമനിലക്ക് സമ്മതിച്ചു. ഇന്നലെ നടന്നത്” ബെഗ്ബോൾ” ആണെന്നാണ് ആരാധകർ പറയുന്നത്.
FULL VIDEO OF ENGLAND PLAYERS vs JADEJA & WASHI…!!!
– Drama at Manchester. 🤯 pic.twitter.com/5Kklzf6oux
— Johns. (@CricCrazyJohns) July 27, 2025
https://twitter.com/i/status/1949509964529307861
Discussion about this post