ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാമത്തെ ടെസ്റ്റ് മത്സരം സമനില ഫലം ഇന്ത്യയെ സംബന്ധിച്ച് ജയത്തിന് തുല്യമായ ഫലം കിട്ടിയത് എന്ന് പറയാം. തോൽവി ഉറപ്പിച്ച ടെസ്റ്റിൽ നിന്ന് ഇന്ത്യ കരകയറി വന്നത് ആരാധകരെ ആവേശത്തിലാഴ്ത്തി. തുടക്കത്തിൽ തന്നെ റൺ ഒന്നും നടക്കാതെ 2 വിക്കറ്റുകൾ നഷ്‌ടമായ ഇന്ത്യ പിന്നെ രാഹുൽ- ഗിൽ സഖ്യത്തിന്റെയും ശേഷം ജഡേജ- സുന്ദർ സഖ്യത്തിന്റെയും പിൻബലത്തിലാണ് സമനില നേടിയത്.
ഈ ടെസ്റ്റ് മത്സരത്തിലേക്ക് വന്നാൽ ആദ്യ ഇന്നിങ്സിൽ രാഹുലും ജയ്‌സ്വാളും പന്തും താക്കൂറും ഒകെ നടത്തിയ ബാറ്റിങ്ങും ഇംഗ്ലണ്ട് ഇന്നിങ്സിൽ സുന്ദറും ജഡേജയും നടത്തിയ ബോളിങ്ങും ഒകെ ഇന്ത്യയെ രക്ഷിച്ചപ്പോൾ രണ്ടാം ഇന്നിങ്‌സിൽ തോൽവി ഉറപ്പിച്ച സ്ഥലത്ത് നിന്നായിരുന്നു സെഞ്ച്വറി വീരന്മാരായ ഗില്ലും ജഡേജയും സുന്ദറും സെഞ്ച്വറി നേടി ഇല്ലെങ്കിലും അതിന് തുല്യമായ ഇന്നിംഗ്സ് കളിച്ചാണ് ഇന്ത്യയെ രക്ഷിച്ചത്.
ഇവരെ എല്ലാവരും ആരാധകർ അഭിനന്ദിക്കുമ്പോൾ അത്രയൊന്നും പരാമർശിക്കപ്പെടാതെ പോകുന്ന ഒരാളെക്കുറിച്ചാണ് സൂര്യകുമാർ യാദവിന്റെ സ്റ്റോറി. അത് കീപ്പർ ജുറലിനെക്കുറിച്ചാണ്. കഴിഞ്ഞ ടെസ്റ്റിലും ഈ ടെസ്റ്റിലും പന്തിന് പരിക്കേറ്റപ്പോൾ കീപ്പിങ് ഗ്ലൗസ് അണിയുക മാത്രമാണ് ജുറൽ ചെയ്തത്. ബാറ്റിംഗിൽ സബ് ആയി വരാനുള്ള അവസരം പോലും കിട്ടി ഇല്ലെങ്കിലും സബ് ആയി വരാനുള്ള അവസരത്തെ സന്തോഷത്തോടെ സ്വീകരിച്ച് പോയ താരത്തെക്കുറിച്ച് സൂര്യ പറഞ്ഞത് ഇങ്ങനെ:
” ഒട്ടും എളുപ്പമല്ല ഇതൊന്നും, പക്ഷെ നീ കാണിച്ചുതന്നിരിക്കുകയാണ് ഒരു ടീം മാൻ കളിക്കാത്ത അവസരത്തിൽ പോലും എങ്ങനെ പെരുമാറണം എന്ന്”
എന്തായാലും അടുത്ത ടെസ്റ്റിൽ പന്ത് കളിക്കില്ല എന്ന സ്ഥിതീകരണം വന്ന സാഹചര്യത്തിൽ ജുറലിന് അവസരം കിട്ടിയേക്കും..
Suryakumar Yadav’s Instagram story for Dhruv Jurel 🫡 pic.twitter.com/fqG5R8XOBu
— Johns. (@CricCrazyJohns) July 28, 2025
Discussion about this post