ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ ഭൂരിഭാഗം സമയത്തും ഇംഗ്ലണ്ട് ആയിരുന്നു മത്സരം കണ്ട്രോൾ ചെയ്തിരുന്നത് എന്ന് പറയുന്നതിൽ യാതൊരു തെറ്റും ഇല്ല. ഇന്ത്യയെ തുടക്കത്തിൽ തന്നെ ചെറിയ സ്‌കോറിൽ ഒതുക്കാനും ശേഷം വമ്പൻ ലീഡ് സ്വന്തമാക്കാനും സാധിച്ച ഇംഗ്ലണ്ട് ജയം ഉറപ്പിച്ചത് ആയിരുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ സ്കോർബോർഡ് തുറക്കും മുമ്പ് വീണ രണ്ട് വിക്കറ്റ് കൂടി ആയപ്പോൾ ഈ ടെസ്റ്റ് ഇന്ത്യ നാണംകെട്ട് തോൽക്കും എന്നാണ് കടുത്ത ആരാധകർ പോലും കരുതിയത്.അവിടെ നിന്ന് രാഹുൽ- ഗിൽ സഖ്യവും, ശേഷം സുന്ദർ- ജഡേജ സഖ്യവും ഇന്ത്യയെ ജയത്തിന് തുല്യമായ സമനിലയിലേക്ക് നയിക്കുക ആയിരുന്നു. ടെസ്റ്റിന്റെ അവസാന ദിനത്തിൽ രാഹുൽ, ഗിൽ എന്നിവർ മടങ്ങിയപ്പോൾ ഇനി ഇന്ത്യയെ വേഗം കീഴടക്കാം എന്ന് സ്റ്റോക്സ് കണക്കുകൂട്ടി. അവിടെ സുന്ദർ, ജഡേജ സഖ്യം ടെസ്റ്റ് ക്രിക്കറ്റിന്റെ മുഴുവൻ ഭംഗിയും ചേർന്ന ഇന്നിംഗ്സ് കളിച്ച് ഇന്ത്യയെ സമനിലയിലേക്ക് എത്തിച്ചു.
എന്തായാലും ജയിക്കില്ല എന്നാൽ ഇരുവർക്കും സെഞ്ചുറി നിഷേധിക്കാനായി ഇംഗ്ലണ്ടിൻറെ തന്ത്രം. കളി തീരാൻ 15 ഓവറുകൾ ബാക്കിയിരിക്കെ ജഡേജ 89 റൺസും വാഷിംഗ്ടൺ സുന്ദർ 80 റൺസും എടുത്തു നിൽക്കെയാണ് സ്റ്റോക്സ് സമനിലക്ക് സമ്മതിച്ച് ജഡേജക്ക് അരികിലെത്തി ഹസ്തദാനത്തിനായി കൈ നീട്ടിയത്. എന്നാൽ ഇതിന് സമ്മതിക്കാതെ ബാറ്റിംഗ് തുടരാനായിരുന്നു ജഡേജയുടെയും സുന്ദറിൻറെയും തീരുമാനം. ഇതിൽ ദേഷ്യം കൊണ്ട് സ്റ്റോക്സ് ജഡേജയോട് സെഞ്ച്വറി അടിക്കണം എങ്കിൽ നേരത്തെ ആകമായിട്ടിരുന്നു എന്നും ഇപ്പോൾ പന്തെറിയുന്ന ബ്രൂക്ക് , ഡക്കറ്റ് തുടങ്ങിയവരെ തല്ലി ആണോ സെഞ്ച്വറി നേടാൻ ആഗ്രഹിക്കുന്നത് എന്ന് സ്റ്റോക്സ് ചോദിച്ചു.
സ്റ്റോക്സ് പറയുന്നതിൽ ഒന്നും വീഴാതെ ഇരുവരും സെഞ്ച്വറി നേടിയതിന് ശേഷമാണ് ഇന്ത്യ സമനിലക്ക് കൈ കൊടുത്തത്. ഇരു ബാറ്റ്‌സ്മാന്മാരും സെഞ്ചുറിക്ക് ഇത്ര അടുത്ത് നിൽക്കുമ്പോൾ കൈ കൊടുക്കാൻ ശ്രമിച്ചത് സെഞ്ച്വറി തടയാൻ ആയിരുന്നില്ലേ എന്ന ചോദ്യത്തിന് സ്റ്റോക്ക് പറഞ്ഞ മറുപടി ഇങ്ങനെ:
‘അടുത്ത ടെസ്റ്റിന് ഇനി മൂന്ന് ദിവസത്തെ ഇടവേള മാത്രമാണുള്ളത്. അതിനിടെ പ്രധാന ബൗളർമാരെ എറിഞ്ഞു തളർത്തരുതെന്നാണ് കരുതിയത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ മാത്രം 47 ഓവറുകൾ എറിഞ്ഞ ലിയാം ഡോസൺ ബൗൾ ചെയ്ത് തളർന്നിരുന്നു. ഡോസണ് പേശിവലിവും അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അവസാന അര മണിക്കൂറിൽ മുൻനിര ബൗളർമാർക്ക് പരിക്കേൽക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല’ സ്റ്റോക്സ് ചൂണ്ടിക്കാട്ടി.
എന്തായാലും അവസാന മണിക്കൂറിൽ റൂട്ട്, ബ്രൂക്ക് തുടങ്ങിയ ഓപ്ഷനുകളയെയാണ് സ്റ്റോക്സ് കളത്തിൽ ഇറക്കിയതും.
Discussion about this post