2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) അവരുടെ ടീമിൽ മാത്രമല്ല, സപ്പോർട്ട് സ്റ്റാഫിലും മാറ്റങ്ങൾ വരുത്തും എന്ന് ഉറപ്പിക്കാം. കഴിഞ്ഞ മത്സരത്തിൽ 14 മത്സരങ്ങളിൽ 4 എണ്ണം മാത്രം ജയിച്ച സിഎസ്‌കെ പതിനെട്ടാം പതിപ്പിൽ അവസാന സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചത്. 5 തവണ ചാമ്പ്യന്മാരായ ചെന്നൈ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം പോരാട്ടമാണ് കഴിഞ്ഞ സീസണിൽ നടത്തിയത്.
ടൂർണമെന്റിലുടനീളം ബാറ്റിംഗും ബൗളിംഗും കളിയുടെ ഒരു മേഖലയിൽ പോലും തിളങ്ങാൻ അവർക്കായില്ല. തുടക്കത്തിലെ തോൽവികൾക്കിടയിൽ നായകൻ ഋതുരാജ് ഗെയ്ക്ക്വാദിന് പരിക്കേറ്റു, ശേഷം എംഎസ് ധോണി ക്യാപ്റ്റനായി ചുമതലയേറ്റു, പക്ഷേ ഫലങ്ങളിൽ ഒരു മാറ്റവും ഇതൊന്നും വരുത്തിയില്ല. എന്തായാലും സിഎസ്‌കെ അടുത്ത സീസണിൽ തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ആഗ്രഹിക്കുമ്പോൾ അവിടെ മാറ്റങ്ങൾ വരുത്താനാണ് ആഗ്രഹിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ഭരത് അരുൺ ഐപിഎൽ 2026-ൽ മഞ്ഞപ്പടയുടെ ബൗളിംഗ് പരിശീലകനായി ചേരും. 2022 മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (കെകെആർ) ബൗളിംഗ് പരിശീലകനായി പ്രവർത്തിച്ചുവരുന്ന അരുൺ, പരസ്പര ധാരണ പ്രകാരം ഫ്രാഞ്ചൈസിയുമായി വേർപിരിഞ്ഞു. കെകെആർ മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റ് ടീം വിടുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അരുണിന്റെ വിടവാങ്ങൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
മുമ്പ് നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (NCA) ചീഫ് ബൗളിംഗ് പരിശീലകനായി പ്രവർത്തിച്ചിട്ടുള്ള ഭരത് നിരവധി ഇന്ത്യൻ ബൗളർമാരുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വളർന്നുവരുന്ന ബൗളർമാരുമായി പ്രവർത്തിച്ച പരിചയവുമുണ്ട്. മുമ്പ് ഇന്ത്യയുടെ U-19 പരിശീലകനുമായിരുന്നു.
അരുണിന് കീഴിൽ, ഹർഷിത് റാണ, വൈഭവ് അറോറ തുടങ്ങിയ ഫാസ്റ്റ് ബൗളർമാർ മികച്ച പ്രകടനം കൊൽക്കത്തയിൽ കാഴ്ചവച്ചിട്ടുണ്ട്. ഹർഷിത് ഇതിനകം തന്നെ ഇന്ത്യയ്ക്കായി എല്ലാ ഫോർമാറ്റുകളിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്, അതേസമയം വൈഭവ് 2025 ലെ ഐപിഎല്ലിൽ കെകെആറിന്റെ ഏറ്റവും മികച്ച പേസറായി മാറി.
എന്തായാലും ഭരത് വന്നാൽ അത് ചെന്നൈക്ക് ഗുണം ചെയ്യും എന്നാണ് കരുതപ്പെടുന്നത്.
KKR have mutually parted ways with Chandrakant Pandit and Bharat Arun.#IPL #KKR #ChandrakantPandit #BharatArun #CricketTwitter pic.twitter.com/Wse3QjSQmB
— InsideSport (@InsideSportIND) July 29, 2025
Discussion about this post