ധര്‍മ്മശാല: ഇന്ത്യ-പാക് മത്സരം കാണാന്‍ ആവശത്തോടെ കാത്തിരുന്ന കാണികള്‍ക്ക് മുമ്പിലാണ് ലോക ക്രിക്കറ്റിലെ ബദ്ധ വൈരികള്‍ ഇന്ന് കൊമ്പ് കോര്‍ക്കുന്നത്.
ഗ്രൂപ്പ് 2-ലെ ഹൈ വോള്‍ട്ടേജ് പോരാട്ടത്തില്‍ ഹെവി വെയ്റ്റ് ടീമുകളായ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും അങ്കത്തിനിറങ്ങും. ഇന്നലെ തോരാതെ പെയ്ത മഴയില്‍ ഔട്ട് ഫീല്‍ഡ് നനഞ്ഞിരിക്കുകയാണ്. ഇന്ന് മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനവും ഭീഷണിയായി മുന്നിലുണ്ട്.
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അയല്രാജ്യങ്ങളായിട്ടും ന്യൂസിലണ്ടും. ഓസ്ട്രേലിയയും ഒരു ട്വന്റി-20 മത്സരത്തില്‍ മുഖാമുഖം വരുന്നത്. 2010 ഫെബ്രുവരിയില്‍ നടന്ന കഴിഞ്ഞ മത്സരം ആവേശകരമായ ടൈയില്‍ എത്തുകയും സൂപ്പര്‍ ഓവറില്‍ കീവിസ് ജയിക്കുകയുമായിരുന്നു.
ഈ ലോകകപ്പിലെ ആദ്യമത്സരത്തിനാണ് ഓസീസ് ഇറങ്ങുന്നുന്നതെങ്കില് കിവീസാവട്ടെ, ഇന്ത്യക്കെതിരേ മിന്നും വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്. ഈ മത്സരം മഴമൂലം മുടങ്ങിയാല്‍ ഇരുടീമിനും ഓരോ പോയിന്റ് വീതം ലഭിക്കും. ഇത് ഇന്ത്യയുടെ മുന്നോട്ടുള്ള പോക്കിനെ സാരമായി ബാധിക്കാം.
Discussion about this post