റാപ്പർ വേടനെതിരായ പീഡനപരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ അഞ്ച് സന്ദർഭങ്ങളിലായി കോഴിക്കോട്, കൊച്ചി ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ ഫ്‌ളാറ്റ് എന്നിവിടങ്ങളിൽവെച്ച് പീഡിപ്പിച്ചതായാണ് യുവ ഡോക്ടറുടെ പരാതി. വേടനുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും താൻ മാനസികമായി തകർന്നുപോയെന്നും പരാതിയിൽ പറയുന്നു.ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും മൊഴിയിലുണ്ട്. 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിൻമാറ്റം മാനസികമായി തകർത്ത, ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ട്.
യുവ ഡോക്ടർ പിജി ചെയ്യുന്ന സമയത്താണ് 2021 ഏപ്രിലിൽ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്. വേടൻറെ ആൽബങ്ങളും പാട്ടുകളം കണ്ട് ഇൻസ്റ്റ പേജിലൂടെ മെസേജ് അയക്കുകയായിരുന്നു.വേടൻ നൽകിയ അഭിമുഖങ്ങളിലെ ചില തെറ്റുകളൊക്കെ ചൂണ്ടിക്കാട്ടി തിരുത്തിക്കൊണ്ടായിരുന്നു മെസ്സേജ് അയച്ചത്. തുടർന്ന് തന്നെ പരിചയപ്പെടണമെന്നാവശ്യപ്പെട്ട് വേടൻ കോഴിക്കോട്ടേക്ക് വരികയായിരുന്നു. തന്നെ ഇഷ്ടമാണെന്നും, വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും വേടൻ പറഞ്ഞിരുന്നതായി യുവതി പരാതിയിൽ പറയുന്നു. 2021 ഡിസംബറിൽ തനിക്ക് പാട്ടിറക്കാൻ പണം വേണമെന്ന് വേടൻ പറയുന്നു. പതിനായിരം രൂപ നൽകുന്നു. വീണ്ടും ആവശ്യപ്പെട്ടപ്പോൾ 5000 രൂപയും നൽകി. 8356 രൂപയ്ക്ക് പലപ്പോഴായി വേടന് ട്രെയിൻ ടിക്കറ്റും എടുത്തു നൽകിയിട്ടുണ്ട്.
2021 ഓഗസ്റ്റിൽ കോഴിക്കോട് താൻ താമസിച്ചിരുന്ന സ്ഥലത്തേക്ക് വേടൻ വന്നു. അന്ന് തറയിൽ ബെഡ് ഇട്ടാണ് വേടൻ ഇരുന്നത്. ഇരുന്നുകൊണ്ട് തന്നോട് സംസാരിക്കുന്നതിനിടെ തന്റെ അനുമതിയില്ലാതെ വേടൻ തന്നെ ചുംബിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ചുംബിച്ചതിന് പിന്നാലെ പെട്ടെന്ന് വേടൻ തന്നെ കിടക്കയിലേക്ക് തള്ളിയിട്ടു. സമ്മതമില്ലാതെ ബലാത്സംഗംം ചെയ്തു. ഇത് ചോദിച്ചതോടെ വിവാഹം കഴിച്ചോളാമെന്ന് പറഞ്ഞുവെന്നുമാണ് പരാതിയിൽ വിശദീകരിക്കുന്നത്.തുടർന്ന് മൂന്ന് ദിവസം തന്നോടൊപ്പം വേടൻ അവിടെ താമസിച്ചുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.ഇത്തരത്തിൽ 5 തവണ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ മൊഴി. 2022 മാർച്ച് , ജൂൺ മാസങ്ങളിൽ വേടൻ ദിവസങ്ങളോളം തൻറെ ഫ്‌ലാറ്റിൽ തങ്ങിയിട്ടുണ്ടെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും പരാതിയിൽ വിശദീകരിക്കുന്നു.
പഠനം പൂർത്തിയാക്കിയ ഡോക്ടർ 2022 ഓഗസ്റ്റിൽ കൊച്ചിയിൽ ജോലിയിൽ പ്രവേശിച്ചു. കൊച്ചിയിൽ താമസിച്ചിരുന്ന ഫ്‌ലാറ്റിലും വേടനെത്തി ദിവസങ്ങളോളം താമസിച്ചു. 2022 മെയ് 30 ന് ലഹരി ഉപയോഗിച്ച് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു. അതിന് ശേഷം വളരെ മോശമായ പെരുമാറ്റമാണ് വേടൻറെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും യുവതി പറയുന്നു. 2023 മാർച്ചിൽ വേടൻറെ കൂട്ടുകാരൻറെ കൊച്ചിയിലെ വീട്ടിൽ വെച്ചും തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് യുവതിയുടെ പരാതിയിലുണ്ട്. 2023 ജൂലായ് 14 ന് കൊച്ചിയിലെ ഹോട്ടലിൽ സംഗീത നിശയിൽ പങ്കെടുക്കാനായി വീണ്ടും വരുമെന്ന് പറഞ്ഞാണ് വേടൻ അന്ന് മടങ്ങിയത്. എന്നാൽ പറഞ്ഞ ദിവസം വേടൻ എത്തിയില്ല. ഇതോടെ വേടൻറെ സുഹൃത്തുക്കളായ ഋഷി, ഡാബ്‌സി, അയൂബ എന്നിവരെ വിളിച്ചിരുന്നുവെന്നും യുവതിയുടെ വെളിപ്പെടുത്തി. വേടനോട് തന്നെ വിളിക്കാൻ ഞാൻ അവരോട് പറഞ്ഞിരുന്നു. പക്ഷെ പിന്നീട് യുവതി ഫോൺ ചെയ്യുമ്പോൾ കൂട്ടുകാർ ഫോൺ എടുത്തില്ല.തന്നെ ഒഴിവാക്കുന്ന രീതിയിലാണ് വേടൻ തുടർന്ന് പെരുമാറിയത്. താൻ ടോക്‌സിക്കാണെന്നും ബന്ധം തുടരാൻ താത്പര്യമില്ലെന്നും പറഞ്ഞ് വേടൻ ഇറങ്ങിപ്പോയി എന്നും യുവതി പരാതിയിൽ വിശദമാക്കുന്നു. താൻ ടോക്‌സിക് ആണെന്നും, മറ്റു പെൺകുട്ടികളുമായി സെക്‌സ് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും വേടൻ സുഹൃത്തുക്കളോട് പറഞ്ഞുവെന്നാണ് യുവതി ആരോപിക്കുന്നത്. തുടർന്ന് നമുക്ക് പിരിയാമെന്ന് പറഞ്ഞ് വേടനും സുഹൃത്തുക്കളും ഫ്‌ലാറ്റ് വിട്ടുപോയി. ഉടൻ തന്നെ ഫോൺ ചെയ്തതോടെ പിന്നീട് സമാധാനമായി സംസാരിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പിന്നീട് പലവട്ടം അവനെ വിളിച്ചെങ്കിലും വേടൻ ഫോൺ എടുത്തില്ലെന്നും പരാതിയിൽ പറയുന്നു.
വേടൻ ദുരുപയോഗം ചെയ്തതായി യൂട്യൂബ് ചാനലിലൂടെ ഒരു പെൺകുട്ടി വെളിപ്പെടുത്തിയ പോസ്റ്റ് കാണാനിടയാകുകയും അടുത്തിടെ തൻറെ ആദ്യ പ്രണയമെന്ന് പറഞ്ഞ് പങ്കുവച്ച വീഡിയോയും കണ്ടതോടെയാണ് തൻറെ ദുരനുഭവം വെളിപ്പെടുത്താൻ തയ്യാറായതെന്ന് പെൺകുട്ടി പറയുന്നു.
Discussion about this post