ഇന്ത്യ – ഇംഗ്ലണ്ട് അവസാന ടെസ്റ്റ് മത്സരം ഓവലിൽ നടക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുത്തു. ടോസിലെ നിർഭാഗ്യം ഒരിക്കൽക്കൂടി ഇന്ത്യയെ വേട്ടയാടിയപ്പോൾ ടീമിൽ നാല് മാറ്റങ്ങളാണ് ടീം വരുത്തിയിരിക്കുന്നത്. ആകാശ് ദീപ്, ദ്രുവ് ജുറൽ, പ്രസീദ് കൃഷ്ണ, കരുൺ നായർ തുടങ്ങിയവർക്ക് ടീമിൽ അവസരം കിട്ടിയപ്പോൾ ഋഷഭ് പന്ത്, ബുംറ, കംബോജ്, താക്കൂർ തുടങ്ങിയവർക്ക് സ്ഥാനം നഷ്ടമായി.
ഇന്ത്യയെ സംബന്ധിച്ച് പരമ്പര സമനിലയിലാക്കാൻ ഈ മത്സരം ജയിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം അവർ പരമ്പര കൈവിടും. ടോസിന് പിന്നാലെ മൂന്ന് താരങ്ങളുടെ പേര് ചർച്ചയാകുകയാണ്. കുൽദീപ് യാദവ്, അഭിമന്യു ഈശ്വരൻ & അർഷ്ദീപ് സിംഗ് തുടങ്ങി താരങ്ങൾക്കാണ് ഈ പരമ്പരയിൽ ഇതുവരെ അവസരം കിട്ടാത്തത്.
” ഇംഗ്ലണ്ട് ഇവരെ കാണിക്കാൻ കൊണ്ടുവന്നത് ആണോ”, ” ഇവർക്കും കൊടുക്കാമായിരുന്നു അവസരം” തുടങ്ങി അഭിപ്രായങ്ങൾ ആണ് വരുന്നത്. ഇതിൽ കുൽദീപിന്റെ കാര്യത്തിലാണ് സങ്കടം. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർ ആയിട്ടും താരത്തിന് ഇതുവരെ അവസരം കിട്ടാത്തത് എന്തുകൊണ്ടാണ് എന്നാണ് ആരാധകർ ചോദിക്കുന്നത്. ലോകത്തിൽ വേറെ ഏതൊരു ടീമിൽ ആണെങ്കിലും ഫസ്റ്റ് ചോയ്സ് ആയിരുന്നു താരം എന്നാണ് പറയുന്നത്.
എന്തായാലും ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 18 – 1 എന്ന നിലയിലാണ് നിൽക്കുന്നത്. 2 റൺ എടുത്ത ജയ്‌സ്വാളിന്റെ വൈകിട്ടാണ് ടീമിന് നഷ്ടമായത്.
Discussion about this post