മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. 2012ൽ റിലീസായ ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയായി മാറി. കൊല്ലം കുമുകഞ്ചേരി സ്വദേശിനിയാണ് താരം.
ഇപ്പോഴിതാ ആലപ്പുഴയിൽ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടെ അനുശ്രീയ്ക്കുണ്ടായ അനുഭവത്തിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ഫുട്ബോൾ താരം ഐഎം വിജയനൊപ്പം പങ്കിട്ട വേദിയിൽ നടി കരയുന്നത് വീഡിയോയിൽ കാണാം. സംഭവത്തിന് പിന്നിലെ കാരണം അറിഞ്ഞതോടെ അനുശ്രീയ്ക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
നടി ഉദ്ഘാടനത്തിനെത്തിയ കടയുടെ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചത് തനിക്കാണെന്നു തെറ്റിദ്ധരിച്ച് ഒരു വയോധികൻ സ്റ്റേജിലെത്തിയിരുന്നു. അബദ്ധം മനസിലായി തിരിച്ചുനടന്ന ചേട്ടനെ കണ്ട് അനുശ്രീക്ക് കണ്ണീർ മറച്ചുവയ്ക്കാനായില്ല. അദ്ദേഹത്തിന്റെ സങ്കടം കണ്ട് അനുശ്രീ വേദിയുടെ പിന്നിലേക്ക് മാറി കരഞ്ഞു. നിരാശനായ വയോധികന് പിന്നീട് കടയുടമ സമ്മാനത്തിന് തുല്യമായ തുക പാരിതോഷികമായി നൽകിയപ്പോൾ തന്റേതായൊരു സമ്മാനം നൽകാൻ അനുശ്രീയും മറന്നില്ല. ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല എന്നും താരം പറഞ്ഞു.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ആ വയോധികനെ തിരിച്ചു വിളിക്കണമെന്ന് അനുശ്രീ ആവശ്യപ്പെടുകയായിരുന്നു. ”ചേട്ടാ പതിനായിരം രൂപ തരാമോ ഞാൻ ജിപേ ചെയ്യാം,ആ അങ്കിളിനു കൊടുക്കാൻ ആണ്” എന്ന് അനുശ്രീ പറയുമ്പോൾ അത് ഞാൻ കൊടുത്തു എന്നാണു കടയുടമ പറയുന്നത്. ‘അല്ല എനിക്കും കൊടുക്കണം, ആ അങ്കിളിനു പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറങ്ങാൻ പറ്റില്ല” എന്ന് അനുശ്രീ പറഞ്ഞപ്പോൾ വരൂ ഞാൻ തന്നേക്കാം എന്ന് കടയുടമ പറയുന്നു. പിന്നീട് സ്ഥാപനം ഉടമ വയോധികനു പതിനായിരം രൂപ സമ്മാനം നൽകിയപ്പോൾ തന്റേതായ ഒരു സമ്മാനത്തുക അനുശ്രീയും അദ്ദേഹത്തിന് നൽകിയെന്ന് താരം പറയുന്നു.













Discussion about this post