ഇന്ത്യ – ഇംഗ്ലണ്ട് അവസാന ടെസ്റ്റ് മത്സരം ഓവലിൽ നടക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുത്തു. ടോസിലെ നിർഭാഗ്യം ഒരിക്കൽക്കൂടി ഇന്ത്യയെ വേട്ടയാടിയപ്പോൾ ടീമിൽ നാല് മാറ്റങ്ങളാണ് ടീം വരുത്തിയിരിക്കുന്നത്. ആകാശ് ദീപ്, ദ്രുവ് ജുറൽ, പ്രസീദ് കൃഷ്ണ, കരുൺ നായർ തുടങ്ങിയവർക്ക് ടീമിൽ അവസരം കിട്ടിയപ്പോൾ ഋഷഭ് പന്ത്, ബുംറ, കംബോജ്, താക്കൂർ തുടങ്ങിയവർക്ക് സ്ഥാനം നഷ്ടമായി.
തുടർച്ചയായി 15 മത്സരങ്ങളായി ടോസ് നഷ്ടപ്പെടുന്ന ടീം എന്ന റെക്കോഡ് കൈവശപ്പെടുത്തിയ ഇന്ത്യ മത്സരം ലഞ്ചിന് പിരിയുമ്പോൾ 77 – 2 എന്ന നിലയിലാണ്. 2 റൺ എടുത്ത ജയ്‌സ്വാളിന്റെയും 14 റൺ എടുത്ത രാഹുലിന്റെയും വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 25 റൺ എടുത്ത സായ് സുദർശനും 15 റൺ എടുത്ത ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ നിൽക്കുന്നത്.
ഇന്ന് മികവിലേക്ക് ഉയരാൻ സാധിച്ചില്ല എങ്കിലും കെഎൽ രാഹുൽ ഒരു ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. എന്തുകൊണ്ടാണ് വിദേശ രാജ്യത്ത് മത്സരം നടക്കുമ്പോൾ തന്റെ ആവശ്യം എന്ന് രാഹുൽ ഈ കണക്കിലൂടെ തെളിയിച്ചിരിക്കുന്നു. ഇംഗ്ലണ്ട് പര്യടനത്തിൽ ഓപ്പണറായി കെ എൽ രാഹുൽ 1000 പന്തുകൾ നേരിട്ടു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
” വിദേശ രാജ്യത്തെ ഇന്ത്യയുടെ താരം” എന്നതാണ് രാഹുലിനെ ആരാധകർ വിളിക്കുന്നത്. ബോളിങ് അനുകൂല ട്രാക്കിൽ ഒരു ഓപ്പണർ ഇത്രയധികം പന്തുകൾ കളിക്കുക എന്നത് അയാളുടെ മികവിനെ കാണിക്കുന്നു. എന്തായാലും ഈ മികവ് തുടരാൻ സാധിച്ചാൽ രാഹുലിനെ ടീമിൽ നിന്ന് ഒഴിവാക്കാൻ ആരും ഒന്ന് മടിക്കും എന്ന് തന്നെ പറയാം.













Discussion about this post