ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് നോവലിൽ നടക്കുമ്പോൾ കളിച്ചത് മഴയും മറ്റൊന്ന് ഓൺഫീൽഡ് അംപയറായ ശ്രീലങ്കയുടെ കുമാർ ധർമസേനയുമാണെന്ന് പറയാം. മഴ രസംകൊല്ലിയായ മത്സരത്തിൽ ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 204 – 6 എന്ന നിലയിലാണ് നിൽക്കുന്നത്. ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുക്കുക ആയിരുന്നു.
താരങ്ങളിൽ പലർക്കും നല്ല തുടക്കം കിട്ടിയിട്ടും അത് ആർക്കും വലിയ സ്കോറാക്കി മാറ്റാൻ സാധിക്കാതെ ഇന്ത്യക്ക് ഇന്നലെ തിരിച്ചടിയായി. അതിനിടയിൽ നന്നായി കളിച്ചുവന്ന നായകൻ ഗില്ലിന്റെ റണ്ണൗട്ടും ഇന്ത്യൻ ഇന്നിംഗ്‌സിനെ ബാധിച്ചു. എന്തായാലും 52 റൺ എടുത്ത് നിൽക്കുന്ന കരുൺ നായരും 19 റൺ എടുത്ത് ക്രീസിൽ നിൽക്കുന്ന വാഷിംഗ്‌ടൺ സുന്ദറിലുമാണ് ഇന്ത്യയുടെ പ്രതീക്ഷകൾ അത്രയും.
അതേസമയം ശ്രീലങ്കൻ അമ്പയർ കുമാർ ധർമസേന ഇംഗ്ലീഷ് ടീമിനെ സഹായിക്കുന്ന തരത്തിലുള്ള ഒരു നീക്കം നടത്തിയാണ് പണി മേടിച്ചിരിക്കുന്നത്. ഇതിന്റെ പേരിൽ വലിയ രീതിയിലുള്ള ആരാധകരോഷമാണ് ധർമസേനയ്‌ക്കെതിരേ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പേസർ ജോഷ് ടങെറിഞ്ഞ 13ാമത്തെ ഓവറിലായിരുന്നു കുമാർ പ്രതിക്കൂട്ടിലായ കാര്യം നടന്നത്. ബാറ്റ് ചെയ്യാൻ നിന്നത് സായി സുദർശൻ ആയിരുന്നു. ജോഷ് എറിഞ്ഞ ഇൻസ്വിങിങ് ഫുൾ ടോസിന്റെ വേഗതയിൽ സായ് അടിതെറ്റി താഴെ വീണു. ഇതോടെ ഇംഗ്ലണ്ട് ടീം ഒന്നടങ്കം എൽബിഡബ്ല്യൂ അപ്പീൽ നടത്തി. അമ്പയർ ധർമസേന ഔട്ട് വിധിച്ചില്ല. പിന്നാലെ ഇംഗ്ലണ്ട് റിവ്യൂ എടുക്കാനുള്ള ആലോചന നടത്തി. ഇതോടെ ബാറ്റിൽ എഡ്ജുണ്ടെന്നു ധർമസേന കൈവിരൽ കൊണ്ടു ആംഗ്യം കാണിച്ചത്. ഇതോടെ ഇംഗ്ലീഷ് ടീം റിവ്യുവിൽ നിന്നും പിൻമാറുകയും ചെയ്തു.
അമ്പയർ ആ സിഗ്നൽ കാണിച്ചില്ല എങ്കിൽ ഇംഗ്ലണ്ടിന് ഒരു റിവ്യൂ നഷ്ടമാകുമായിരുന്നു. റിവ്യൂ എടുക്കാനോ എടുക്കാതിരിക്കാനോ സഹായകരമാകുന്ന ഒരു സിഗ്നലും അമ്പയർ കാണിക്കരുത് എന്ന് നിയമം ഉള്ളപ്പോൾ ആണ് ഈ സഹായം കുമാർ നൽകുന്നത്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ചുള്ള വിവാദം കൂടുതൽ ചർച്ചയാകും എന്ന് ഉറപ്പാണ്.
Experts react as #KumarDharmasena makes a lightning-quick LBW call on #SaiSudharsan ⚡
Did he judge it too quickly or just perfectly? 👀#ENGvIND 👉 5th TEST, DAY 1 | LIVE NOW on JioHotstar 👉 https://t.co/04PYjgM7su pic.twitter.com/LJuKFV5Own
— Star Sports (@StarSportsIndia) July 31, 2025
Why is Sri Lankan umpire Kumar Dharmasena telling the English bowler that it’s a clear edge by showing his fingers?@ICC what’s going on ? Clearly he is fixing there because he showed that signal that’s why English fielders don’t appeal after that and don’t go for review… pic.twitter.com/hkqu6UFd2X
— MK (@mkr4411) July 31, 2025













Discussion about this post