വിരാട് കോഹ്‌ലിയുടെ മുൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സഹതാരം യുസ്‌വേന്ദ്ര ചാഹൽ, ഏറ്റവും പുതിയ അഭിമുഖത്തിൽ താൻ വിരാട് കോഹ്‌ലി അവസാനമായി കരഞ്ഞത് എപ്പോഴാണ് കണ്ടതെന്ന് വെളിപ്പെടുത്തി. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ശക്തനായ മനോബലവുമുള്ള ആളായിട്ടാണ് വിരാട് കോഹ്‌ലിയെ പലപ്പോഴും കണക്കാക്കുന്നത്.
കളി ജയിക്കാനുള്ള നിർഭയ മനോഭാവത്തിനും ഒരിക്കലും തോൽക്കാൻ തയാറാകാത്ത രീതിക്കും പേരുകേട്ട ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ വിരാട് ഈ കാലയളവിൽ പ്രശസ്തി നേടിയത്. എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരും ശക്തമായ മനസ്സുള്ള ആളുകളും എപ്പോഴെങ്കിലും ഒകെ തകർന്നുപോകാറുണ്ട്. 2019 ലോകകപ്പ് സെമിയിൽ വിരാടും അത്തരത്തിൽ സങ്കടപെട്ട സംഭവമാണ് ചാഹൽ പറഞ്ഞിരിക്കുന്നത്.
” 2019 ലോകകപ്പ് സെമിയിലായിരുന്നു സംഭവം നടന്നത്. ഞങ്ങളുടെ തോൽവി ടീമിനെ ആകെ സങ്കടപ്പെടുത്തി. എല്ലാവരും വിഷമത്തിൽ ആയിരുന്നു. ഹസ്തദാനം നൽകുന്ന സമയത്ത് ഞാൻ കോഹ്‌ലിയെ നോക്കി. അവൻ ആ സമയത്ത് കരയുക ആയിരുന്നു.”
2019 ജൂലായ് ഒമ്പതിനായിരുന്നു ഇന്ത്യയും ന്യൂസീലൻഡും ഏറ്റുമുട്ടിയ ആ ലോകകപ്പ് സെമി നടന്നത്. മഴ മൂലം റിസേർവ് ദിനത്തിലേക്ക് നീണ്ട പോരിൽ കിവീസ് ഉയർത്തിയ 240 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 22 റൺ അകലെ വീഴുക ആയിരുന്നു. തുടക്കത്തിൽ പ്രതീക്ഷ ഇല്ലാതെയും, പിന്നെ പ്രതീക്ഷ വെച്ചും നിന്ന ആരാധകരുടെ ഹൃദയം തകർത്ത ഒരു പോരാട്ടം തന്നെ ആയിരുന്നു അന്നത്തെ സെമിയും അവസാന ഓവറുകളിലെ നാടകിയ സംഭവങ്ങളും.
Discussion about this post