ഇന്ത്യ – ഇംഗ്ലണ്ട് അവസാന ടെസ്റ്റ് ഓവലിൽ നടക്കുകയാണ്. ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 204 – 6 എന്ന നിലയിൽ ക്രീസിൽ നിൽക്കുകയാണ്. അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ കരുൺ നായരും 19 റൺസോടെ വാഷിങ്ടൺ സുന്ദറുമാണ് ക്രീസിൽ നിൽക്കുന്നത്. ഇന്ന് ഇരുവരും എത്രനേരം ക്രീസിൽ പിടിച്ചുനിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ ഇന്ത്യയുടെ സാധ്യതകളും.
എന്തായാലും ഇന്നലെ താരമായത് കരുൺ നായരാണ്. ഒരുപാട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം കരുൺ നേടിയ അർദ്ധ സെഞ്ച്വറി അദ്ദേഹത്തിനും ടീമിനും ഏറെ ഗുണം ചെയ്യും എന്നാണ് കരുതപ്പെടുന്നത്. ഈ മത്സരത്തിൽ കൂടി കളിച്ചില്ലെങ്കിൽ താരത്തിന് ഒരുപക്ഷെ ഇനി ഒരിക്കലും അവസരം കിട്ടില്ലായിരുന്നു. എന്തായാലും ഇന്നലത്തെ അർദ്ധ സെഞ്ചുറിയെ ഇന്ന് വലിയ സ്കോറാക്കി മാറ്റുക എന്നതായിരിക്കും ഇന്ന് താരത്തിന്റെ ലക്ഷ്യം.
മറ്റൊരു കാര്യത്തിനും താരം അഭിനന്ദനം നേടുകയാണ്. ഇംഗ്ലണ്ടിന്റെ പേസർ ക്രിസ് വോക്‌സിന് പരിക്കേറ്റതിന് ശേഷമുള്ള കരുണിന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ജാമി ഓവർട്ടൺ എറിഞ്ഞ 57-ാം ഓവറിൽ കരുൺ തൊടുത്ത മികച്ച ഷോട്ട് തടയാൻ ശ്രമിക്കവേ വോക്‌സിന് പരിക്കുപറ്റുന്നു. കടുത്ത വേദന കാരണം ബുദ്ധിമുട്ടിയ വോക്‌സിന് ബോൾ തിരികെ എറിഞ്ഞ് കൊടുക്കാൻ സാധിച്ചില്ല.
ആ സമയം കൊണ്ട് തന്നെ മൂന്ന് റൺ ഓടിയ കരുണിന് നാലാം റൺ എടുക്കാൻ സമയം ഉണ്ടായിരുന്നു. എന്നാൽ വോക്‌സ് പരിക്കുപറ്റി ഇരിക്കുന്നത് കണ്ടതിനാൽ അദ്ദേഹം അത് ചെയ്യാതെ മൂന്ന് റൺ ഓടി നിർത്തുക ആയിരുന്നു. ഇംഗ്ലണ്ട് ആയിരുന്നെങ്കിൽ ആ സമയം കൊണ്ട് 5 റൺ ഓടുമായിരുന്നു എന്നാണ് ട്രോളുകൾ വരുന്നത്.
കരുണിന് എന്തായാലും കൈയടികൾ നൽകുകയാണ് സോഷ്യൽ മീഡിയ, ആ സ്പോർട്സ്മാൻ സ്പിരിറ്റിന്.
Massive respect to Karun Nair 🙌 He could’ve easily run four, but chose to stop when he saw Woakes down in pain. A true act of sportsmanship cricket at its classiest 👏 pic.twitter.com/NTcQgbZ4lY
— Abhinav prakash (AP12) (@imabhi0012) July 31, 2025
Discussion about this post