ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ നിന്ന് ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ച ഇന്ത്യയുടെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തി എന്ന് പറഞ്ഞിരിക്കുകയാണ് ആർ അശ്വിൻ. എന്നിരുന്നാലും, ബുംറ ഒരു മുതൽക്കൂട്ടാണെന്നും അദ്ദേഹത്തെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണമെന്നും അശ്വിൻ പരാമർശിച്ചു. അഞ്ച് ടെസ്റ്റുകളിൽ മൂന്നെണ്ണത്തിലും മാത്രമേ ബുംറ ഉണ്ടാകു എന്ന് ബിസിസിഐ പരമ്പര തുടങ്ങും മുമ്പ് തന്നെ വ്യാക്തമാക്കിയിരുന്നു.
“എനിക്ക് അതിശയം തോന്നുന്നു, കാരണം ഇത് മുൻകാല ഇന്ത്യൻ ടീമായിരുന്നുവെങ്കിൽ, ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ അവസാന ടെസ്റ്റിന്റെ ഭാഗമാക്കാൻ പ്രേരിപ്പിക്കുമായിരുന്നു. ഓവലിൽ നടക്കുന്ന പ്ലെയിംഗ് ഇലവനിൽ ബുംറയെ നിലനിർത്താനുള്ള സാധ്യത നിലവിലെ ടീം മാനേജ്‌മെന്റ് പരിഗണിച്ചിരിക്കാമെന്ന് എനിക്കറിയാം, പക്ഷേ ബൗളറുടെ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ അത് ശരിയായ തീരുമാനമായിരുന്നു. അദ്ദേഹം മൂന്ന് ടെസ്റ്റുകളിൽ മാത്രമേ കളിക്കു എന്ന് ഇതിനകം തീരുമാനിച്ചിരുന്നു, ടീം മാനേജ്മെന്റ് അതിൽ ഉറച്ചുനിന്നു, ”അശ്വിൻ പറഞ്ഞു.
ബുംറയുടെ പുറം വേദനയെക്കുറിച്ച് അശ്വിൻ പറഞ്ഞത് ഇങ്ങനെ “അദ്ദേഹത്തിന്റെ പുറം സംബന്ധമായ പ്രശ്‌നം സാധാരണമായ ഒന്നല്ല. ഏകദേശം രണ്ട് വർഷമായി ബുംറ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. അദ്ദേഹം ഒരു വിലപ്പെട്ട താരമാണ്. ഭാവിയിൽ അദ്ദേഹത്തിന് സഹായകരമാകുമെന്നതിനാൽ ബുംറ തന്റെ ശരീരത്തെ പരിപാലിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്താത്തതിന്റെ കാരണവും അശ്വിൻ വിശദീകരിച്ചു. “കുൽദീപ് യാദവിന്റെ മേൽ സമ്മർദ്ദം ചെലുത്തേണ്ട ആവശ്യമില്ല, കാരണം അദ്ദേഹം നിങ്ങളുടെ സ്ട്രൈക്ക് ബൗളറാകാൻ പോകുന്നില്ല. ഫാസ്റ്റ് ബൗളർമാർ ഈ വിക്കറ്റുകളിൽ തിളങ്ങും.”
Discussion about this post