ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളിൽ നിക്ഷേപം നടത്തിയാൽ ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ മലപ്പുറം ജില്ലാ പഞ്ചായത്തിലെ മുസ്ലീം ലീഗ് അംഗം ടിപി ഹാരിസ് പിടിയിൽ. യുഎഇയിൽ നിന്ന് ഇന്നലെ രാവിലെ ഒൻപതിന് മുംബൈ വിമാനത്താവളത്തിലെത്തിയ ഹാരിസിനെ ഇമിഗ്രേഷൻ കൗണ്ടറിൽ തടഞ്ഞുവച്ച അധികൃതർ മുംബൈ പോലീസിന് കൈമാറുകയായിരുന്നു.
മലപ്പുറം രാമപുരം സ്വദേശിയിൽ നിന്ന് 3.57 കോടി രൂപ തട്ടിയെന്ന കേസിൽ കഴിഞ്ഞ ദിവസം മലപ്പുറം പോലീസ് കേസ് എടുത്തിരുന്നു. വിവാദങ്ങൾക്കിടെ വിദേശത്തേക്ക് കടന്ന ഹാരിസിനെതിരെ കഴിഞ്ഞ ദിവസം ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.













Discussion about this post