ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിന്റെ (WCL) രണ്ടാം പതിപ്പ് ഒടുവിൽ അതിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. ഇന്ന് ഫൈനലിൽ പാകിസ്ഥാൻ- ദക്ഷിണാഫ്രിക്ക ടീമുകൾ കിരീടത്തിനായി മത്സരിക്കും. ഇന്ത്യയെ സംബന്ധിച്ച് ടൂർണമെന്റിൽ ഒരു മത്സരം മാത്രമാണ് അവർക്ക് ജയിക്കാനായത്. അതിനിടയിൽ പാക്കിസ്ഥാനെതിരായ ഗ്രുപ്പ്, സെമി മത്സരത്തിൽ നിന്ന് അവർ പിന്മാറുകയും ചെയ്തു.
സെമിഫൈനലിൽ പങ്കെടുക്കാതെ ഇന്ത്യ പിന്മാറിയപ്പോൾ , മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ഒരു വിചിത്രമായ രീതിയിലൂടെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി. ഇംഗ്ലണ്ടിൽ നടന്ന ടൂർണമെന്റിന്റെ ഭാഗമായി സംസാരിക്കുമ്പോൾ, അവതാരകരിലൊരാളായ അദിതി ബുദ്ധതോക്കിക്കൊപ്പം ഒരു റാപ്പിഡ് ഫയർ റൗണ്ടിൽ റെയ്‌ന പങ്കെടുത്തു. അദിതി അവിടെ റെയ്‌നയോട് ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള മൂന്ന് സിനിമകളുടെ പേര് പറയാൻ ആവശ്യപ്പെട്ടു.
‘എംഎസ് ധോണി’, ‘ലഗാൻ’ തുടങ്ങി രണ്ട് സിനിമകളുടെ പേര് പറഞ്ഞ റെയ്ന ‘ചക് ദേ! ഇന്ത്യ’ സിനിമയുടെ പേരും പറഞ്ഞു. ആദ്യ രണ്ടെണ്ണം ശരിയായ ഉത്തരങ്ങളായിരുന്നെങ്കിലും, മുൻ ക്രിക്കറ്റ് താരം അറിയാതെ തന്നെ ‘ചക് ദേ! ഇന്ത്യ’ എന്ന് പറഞ്ഞതിനാണ് ട്രോളുകൾ ഏറ്റുവാങ്ങുന്നത്. യാഷ് രാജ് ഫിലിംസിന്റെ കീഴിൽ ആദിത്യ ചോപ്ര നിർമ്മിച്ച ഈ ചിത്രം ഇന്ത്യൻ വനിതാ ഹോക്കി ദേശീയ ടീമിനെ ആസ്പദമാക്കിയുള്ള ഒരു സ്‌പോർട്‌സ് ചിത്രമായിരുന്നു.
കിംഗ് ഖാൻ നായകനായ ഈ ചിത്രം എങ്ങനെ ക്രിക്കറ്റ് സിനിമ ആകുമെന്നും, തങ്ങൾ കണ്ട ‘ചക് ദേ! ഇന്ത്യ മാറി പോയോ എന്നുമൊക്കെയാണ് ട്രോൾ വരുന്നത്.
Discussion about this post