ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18 സീസണുകൾ അവസാനിച്ചു കഴിഞ്ഞു. ഇത് വരെയുളള സീസണുകൾ നോക്കിയാൽ ഒരുപാട് ആവേശകരമായ മത്സരങ്ങൾ, മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ, ബോളിങ്ങിലെ തകർപ്പൻ മികവ് തുടങ്ങി ഒരുപാട് കാര്യങ്ങൾ നമ്മുടെ മനസ്സിൽ എന്നെന്നും നിലനിൽക്കുന്ന മനോഹര ഓർമകളാണ്. ഏറ്റവും മികച്ച ടീം, ഏറ്റവും മികച്ച താരം എന്നിവയുടെ പേര് പറയാനൊക്കെ ആവശ്യപ്പെട്ടാൽ പലർക്കും പല അഭിപ്രായമാകും ഉണ്ടാകുക.
എന്തായാലും ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ തനിക്ക് മികച്ചവരായി തോന്നുന്ന 11 താരങ്ങളുടെ പേര് തിരഞ്ഞെടുത്ത് ഡിവില്ലേഴ്‌സ് രംഗത്ത് വന്നിരിക്കുകയാണ്. ആരാധകർ പ്രതീക്ഷിച്ച പല പേരുകളും ഉൾപ്പെട്ടപ്പോൾ ചില താരങ്ങളുടെ തിരഞ്ഞെടുപ്പ് അപ്രത്യക്ഷമായി തോന്നാം. എന്തായാലും ടീമിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ എത്തുന്നുണ്ട്.
രോഹിത് ശർമ്മയും മാത്യു ഹെയ്ഡനും ഓപ്പണർമാരാകുന്ന ടീമിൽ വിരാട് കോഹ്‌ലി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുമ്പോൾ നാലാം നമ്പറിൽ ഇറങ്ങുക സൂര്യകുമാർ യാദവാണ്. അഞ്ചാം നമ്പറിലേക്ക് വന്നാൽ സ്വതം പേര് തന്നെയാണ് താരം അവിടെ തിരഞ്ഞെടുത്തത്. വേഷം ആറാം നമ്പറിൽ ആൾ റൗണ്ടർ ഹാർദിക് ഇറങ്ങുമ്പോൾ തൊട്ടുപിന്നാലെ വിക്കറ്റ് കീപ്പർ ധോണി എത്തുന്നു. എട്ടാം നമ്പറിൽ ബുംറയും പിന്നാലെ ചഹൽ, മലിംഗ, വെട്ടോറി എന്നിവർക്ക് എബി ടീമിൽ ഇടം നൽകി.
ഇതിൽ വെറ്റോറിയുടെ സെലെക്ഷൻ ചില ആരാധകർക്ക് എങ്കിലും ഞെട്ടൽ ഉണ്ടാക്കി. അതേസമയം ഇന്നലെ വേൾഡ് ചാംപ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്താനെ തകർത്ത് സൗത്ത് ആഫ്രിക്ക കിരീടം സ്വന്തമാക്കി. സൗത്ത് ആഫ്രിക്കൻ താരം എ ബി ഡിവില്യേഴ്‌സിന്റെ സെഞ്ച്വറി കരുത്തിലാണ് അവർ കിരീടത്തിൽ മുത്തമിട്ടത്. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന ഫൈനലിൽ പാകിസ്താൻ ചാംപ്യൻസിനെ ഒൻപത് വിക്കറ്റിനാണ് ഡിവില്യേഴ്‌സും സംഘവും തോല്പിച്ചത്.
ടൂർണമെന്റിൽ ഉടനീളം മാസ്മരിക പ്രകടനം കാഴ്ചവെച്ച ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് കലാശപ്പോരാട്ടത്തിലും വെടിക്കെട്ട് തുടർന്നു. ഫൈനലിൽ 60 പന്തിൽ 120 റൺസുമായി ഡിവില്ലിയേഴ്‌സ് പുറത്താവാതെ നിന്നു. ഏഴ് സിക്‌സറുകളും 12 ബൗണ്ടറികളും ഉൾപ്പടെയാണ് മിസ്റ്റർ 360യുടെ ഗംഭീര ഇന്നിങ്സ്.
TEAM: രോഹിത്, ഹെയ്ഡൻ, കോലി, സൂര്യ, ഡിവില്ലിയേഴ്സ്, ഹാർദിക്, ധോണി, ബുംറ, ചാഹൽ, മലിംഗ, വെട്ടോറി













Discussion about this post