ഇന്ത്യ ഇംഗ്ലണ്ട് അവസാന ടെസ്റ്റിന്റെ നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇരുടീമുകൾക്കും ആധിപത്യം അവകാശപ്പെടാൻ ഇല്ലാത്ത മണിക്കൂറാണ് കടന്നുപോയതെന്ന് പറയാം. ഇന്ത്യ ഉയർത്തിയ 374 റൺ ലക്ഷ്യം പിന്തുടർന്ന ടീം ഇപ്പോൾ 164 – 3 എന്ന നിലയിലാണ്. ഇന്ത്യക്ക് മത്സരം ജയിക്കാൻ 6 വിക്കറ്റുകൾ വേണ്ടപ്പോൾ ഇംഗ്ലണ്ടിന് വിജയം സ്വന്തമാക്കാൻ 210 റൺസ് മതി.
ഇന്നലെ 50 – 1 എന്ന നിലയിൽ ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിനെ ഇന്ന് തുടക്കത്തിൽ ഇന്ത്യ മികച്ച ബോളിംഗുമായി പൂട്ടിയതാണ്. എങ്കിലും നിർഭാഗ്യം കൊണ്ട് മാത്രം വിക്കറ്റുകൾ വീണില്ല. അധികം വൈകാതെ അർദ്ധ സെഞ്ച്വറി പിന്നിട്ട ഡക്കറ്റ് ( 54 ) മടക്കി പ്രസീദ് ഇന്ത്യയുടെ രക്ഷകനായി. അധികം വൈകാതെ നായകൻ ഒലി പോപ്പിനെ ( 23 ) മടക്കി വീണ്ടും സിറാജ് അവതരിച്ചു.
ഇതോടെ ഇന്ത്യൻ ജയം വേഗത്തിൽ വരും എന്ന് തോന്നിച്ച സമയത്താണ് റൂട്ടിനൊപ്പം ബ്രൂക്ക് ക്രീസിൽ എത്തിയത്. ആക്രമണ മോഡിൽ കളിക്കുന്ന താരം എത്തിയതോടെ ഇംഗ്ലണ്ട് സ്കോർ കുതിക്കാൻ തുടങ്ങി. അതിനിടയിൽ പ്രസീദിന്റെ ഓവറിൽ ഹാരിയുടെ ക്യാച്ച് സിറാജ്, കൈപ്പിടിയിൽ ഒതുക്കി എങ്കിലും അപ്പോഴേക്കും അദ്ദേഹത്തിന്റെ കാൽ ബൗണ്ടറി ലൈനിൽ തൊട്ടിരുന്നു. ഇംഗ്ലണ്ടിന് ആറ് റൺസും കിട്ടി. ഇന്ത്യയെ സംബന്ധിച്ച് അത് വലിയ രീതിയിൽ പണിയാകുമെന്നാണ് ആരാധകർ പറയുന്നത്.
എന്തായാലും തന്റെ അബദ്ധത്തിന് പ്രസീദിനോട് മാപ്പുപറയുന്ന സിറാജിനെ കാണാൻ സാധിച്ചു. ലഞ്ചിന് ശേഷം ഉടനെ വിക്കറ്റുകൾ എടുത്തില്ലെങ്കിൽ ഇന്ത്യക്ക് പണിയാകും.
🚨 Siraj’s catch of Brook was ruled a boundary after he touched the rope. #INDvsENG pic.twitter.com/pyUWN2L1yq
— The Great India (@thegreatindiav) August 3, 2025
Discussion about this post