മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാവ്. പാലക്കാട് മേപ്പറമ്പിലാണ് സംഭവം. മേപ്പറമ്പ് സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. പ്രദേശവാസിയായ യുവാവ് ആഷിഫിനെ പോലീസ് അറസ്റ്റ് ചെയ്തു.
15 വയസുള്ള മകളെ ആഷിഫ് പിറകെ നടന്ന് ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തിരുന്നു.ഇന്നലെ അർദ്ധരാത്രിയാണ് റഫീഖിന്റെ വീട്ടിലെത്തി ആഷിഫ് ഓട്ടോറിക്ഷ കത്തിച്ചത്. റഫീഖിന്റെ ഏക വരുമാനമാർഗമാണ് ഇല്ലാതായത്.











Discussion about this post