ബിജെപി ഓഫീസിൽ കേക്കുമായി എത്തി സന്തോഷം പങ്കിട്ട് ക്രൈസ്തവ പ്രതിനിധികൾ. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് കേക്ക് സമ്മാനിച്ചു. ക്രൈസ്തവ നേതാക്കളോടൊപ്പം രാജീവ് ചന്ദ്രശേഖർ കേക്ക് മുറിച്ച് മധുരം പങ്കിട്ടു. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ മോചനത്തിന് നന്ദി പറയാനാണ് ക്രൈസ്തവ പ്രതിനിധികൾ എത്തിയത്.
ജാമ്യത്തിലിറങ്ങിയ കന്യാസ്ത്രീകളെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ ചത്തീസ്ഗഢിലെത്തി സന്ദർശിച്ചിരുന്നു. സഭ ഞങ്ങളോട് സഹായിക്കണമെന്ന് പറഞ്ഞു, ഞങ്ങൾ സഹായിച്ചു. ഞങ്ങളെ ഏൽപിച്ച കാര്യമെല്ലാം ഞങ്ങൾ ചെയ്തു. അധ്വാനം ഫലം കണ്ടു. ഛത്തീസ്ഗഡ് സർക്കാർ ജാമ്യത്തെ എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വാക്ക് നൽകിയിരുന്നു. പറഞ്ഞതുപോലെ സംസ്ഥാന സർക്കാർ ജാമ്യത്തിനെ എതിർത്തില്ല. പാർട്ടിയുടെ നിർദേശ പ്രകാരം അനൂപ് ആന്റണി ഇവിടെ വന്നിരുന്നു. കൃത്യമായി എല്ലാം ചെയ്തു. രാഷ്ട്രീയ നാടകങ്ങൾ നടന്നില്ലായിരുന്നെങ്കിൽ മൂന്ന് ദിവസം മുൻപ് തന്നെ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുമായിരുന്നുവെന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.
ഛത്തീസ്ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായത്. കണ്ണൂർ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമാണ് സിസ്റ്റർ പ്രീതി മേരി. അറസ്റ്റിന് പിന്നാലെ ദുർഗ് ജയിലിൽ കഴിയുകയായിരുന്നു ഇവർ. ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്.













Discussion about this post