ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ച് ജീവനക്കാരികൾ. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ ആണ് പ്രതികൾ കുറ്റം സമ്മതിച്ചത്. 40 ലക്ഷത്തിന്റെ തട്ടിപ്പാണ് ഇതേവരെ കണ്ടെത്തിയത്. തട്ടിയെടുത്ത പണം പ്രതികൾ പങ്കിട്ടെടുത്തു. തട്ടിപ്പ് പണം സ്വർണം വാങ്ങാനും ഉപയോഗിച്ചെന്നും പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞു. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ സ്‌കൂട്ടറും സ്വർണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
തട്ടിപ്പ് നടത്തിയ മൂന്ന് ജീവനക്കാരികളായ ദിവ്യ, രാധാകുമാരി, വിനീത എന്നിവരുടെ അക്കൗണ്ടിലേക്ക് ഒരു ദിവസം രണ്ട് ലക്ഷം രൂപ വരെ ക്യൂആർ കോഡ് ഉപയോഗിച്ച് കൈമാറ്റം ചെയ്തിട്ടുണ്ട്. ഇത് നേരത്തെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. അപ്പോൾ തന്നെ ഇവർക്കെതിരെ സംശയമുണ്ടായിരുന്നു. കാരണം ഇവർക്ക് അത്രയും ശമ്പളം ഉണ്ടായിരുന്നില്ല. എന്നാലും കസ്റ്റഡിയിൽ എടുത്തപ്പോൾ ഇവർ പറഞ്ഞ വാദം ദിയ കൃഷ്ണ പറഞ്ഞിട്ടാണ് ക്യൂആർ കോഡ് മാറ്റി വെച്ചത് എന്നായിരുന്നു. ഇത് നികുതി വെട്ടിപ്പിന് വേണ്ടി ചെയ്തതാണ് എന്നും പിന്നീട് ആ പണം എടിഎം വഴി പിൻവലിച്ച് ക്യാഷായി കൊണ്ടുകൊടുക്കുകയായിരുന്നു പതിവ് എന്നായിരുന്നു ജീവനക്കാരികളുടെ മറുവാദം.
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലൂവൻസറുമായ ദിയ കൃഷ്ണയുടെ ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. ജീവനക്കാരികൾ സ്ഥാപനത്തിലേക്ക് എത്തേണ്ട പണം ക്യൂആർ കോഡ് വഴി സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു ദിയ കൃഷ്ണയുടെ പരാതി.തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ പ്രതികൾ കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള കുറ്റങ്ങൾ ആരോപിച്ച് പരാതി നൽകിയിരുന്നു.











Discussion about this post