ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം, അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ക്രിക്കറ്റ് ലോകം കണ്ടിട്ടില്ല. ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും ഇരുവരും വിരമിച്ച സാഹചര്യത്തിൽ ഏകദിനത്തിൽ മാത്രമാണ് ഇനി ഇവർ കളിക്കുക. വിരാടിന് 36 വയസുള്ളപ്പോൾ രോഹിത്തിന് ഇപ്പോൾ 38 വയസ്സുണ്ട്. 2027 ലോകകപ്പിൽ അവർ ഉണ്ടാകുമോ എന്ന കാര്യത്തിലാണ് ഇപ്പോൾ ചോദ്യങ്ങളും സംശയങ്ങളും നിലനിൽക്കുന്നത്.
ഇനി ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലും തുടർന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇന്ത്യൻ ടീമിൽ കളിക്കാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു. അതിനുശേഷം, 2026 ജനുവരി മുതൽ ജൂലൈ വരെ ന്യൂസിലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ആറ് ഏകദിന മത്സരങ്ങളിൽ കളിക്കാൻ അവർക്ക് അവസരം ലഭിച്ചേക്കാം. ചുരുക്കത്തിൽ, അവർക്ക് ക്രിക്കറ്റ് അവസരങ്ങൾ കുറവായിരിക്കും.
അതിനാൽ തന്നെ, അവരുടെ ഭാവിയെക്കുറിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് ഒരു സ്രോതസ്സ് സ്ഥിരീകരിച്ചു. “അതെ, അത് ഉടൻ ചർച്ച ചെയ്യും. അടുത്ത ലോകകപ്പിന് (നവംബർ 2027) ഇനിയും രണ്ട് വർഷത്തിൽ കൂടുതൽ സമയമുണ്ട്. അപ്പോഴേക്കും കോഹ്‌ലിയും രോഹിതും 40 വയസ്സ് അടുക്കും, 2011 ലായിരുന്നു ഞങ്ങളുടെ അവസാന ഏകദിന ലോകകപ്പ് വിജയം. എന്നതിനാൽ, വലിയ മത്സരത്തിനായി വ്യക്തമായ ഒരു പദ്ധതി ഉണ്ടായിരിക്കണം. സമയബന്ധിതമായി കുറച്ച് യുവതാരങ്ങളെ ഞങ്ങൾക്ക് പരീക്ഷിക്കേണ്ടതുണ്ട്.” സ്രോതസ്സ് സൂചിപ്പിച്ചു.
ഇരുവരെയും വിരമിക്കൽ പ്രഖ്യാപിക്കാൻ നിർബന്ധിതരാകില്ല, പക്ഷേ ചില കാര്യങ്ങളിൽ വ്യക്തത തീർച്ചയായും ആവശ്യമാണ് എന്നും വൃത്തങ്ങൾ പറഞ്ഞു. “നോക്കൂ, കോഹ്‌ലിയും രോഹിതും വൈറ്റ് ബോൾ ക്രിക്കറ്റിന് ടീമിനും പൊതുവെ കായികരംഗത്തിനും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. അവർ എല്ലാം നേടിയിട്ടുണ്ട്. അതിനാൽ, ആരും അവരെ വിരമിക്കാൻ നിര്ബന്ധിക്കില്ല. പക്ഷേ അടുത്ത ഏകദിന സൈക്കിൾ ആരംഭിക്കുന്നതിന് മുമ്പ് അവർ മാനസികമായും ശാരീരികമായും എങ്ങനെ തുടരും എന്നതിനെ ആശ്രയിച്ചായിരിക്കും അവരുടെ സാധ്യതകൾ” അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post