ഓൾഡ് ട്രാഫോർഡിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിലെ ഹസ്തദാനം വിവാദത്തിൽ സച്ചിൻ ടെണ്ടുൽക്കർ പ്രതികരിച്ചു. ഇന്ത്യ മത്സരത്തിൽ തോൽക്കുമെന്ന് ഉറച്ച ഘട്ടത്തിൽ നിന്ന് രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറും സെഞ്ച്വറികൾ നേടി പരമ്പരയിൽ ജീവൻ നിലനിർത്താനും മത്സരം സമനിലയിൽ അവസാനിപ്പിക്കാനും ഇന്ത്യയെ സഹായിച്ചു.
അതേസമയം, ഇനി ഈ മത്സരം ജയിക്കില്ല എന്ന് മനസിലാക്കിയ സ്റ്റോക്സ് മത്സരം എത്രയും വേഗം അവസാനിപ്പിക്കാൻ സമനിലേക്ക് സമ്മതിച്ചു. അതിനാൽ അദ്ദേഹം ജഡേജയുടെ അടുത്തേക്ക് പോയി ഹസ്തദാനം കൊടുത്ത് സമനിലക്ക് നീങ്ങാം എന്ന അർത്ഥത്തിൽ എത്തി. എന്നിരുന്നാലും, താനും സുന്ദറും സെഞ്ച്വറിക്ക് അടുത്തെത്തിയെന്നും അതിനാൽ ഇപ്പോൾ മത്സരം നിർത്തില്ല എന്ന മട്ടിലായിരുന്നു ജഡേജ. ഇരുവരും സെഞ്ച്വറികൾ നേടിയ’തിന് പിന്നാലെ ഇന്ത്യ സമനിലക്ക് സമ്മതിച്ചുകൊണ്ട് ബാറ്റിംഗ് നിർത്തിയപ്പോൾ ‘താൻ പിണങ്ങി ഇനി കൈ തരില്ല എന്ന കൊച്ചു കുട്ടികളുടെ വാശി പോലെ സ്റ്റോക്സ് നടന്ന് മാറുക ആയിരുന്നു.
എന്തായാലും മത്സരം സമനിലയിൽ അവസാനിച്ചതിന് പിന്നാലെ സ്റ്റോക്സ് കാണിച്ച പ്രവർത്തിക്കും അദ്ദേഹത്തിന്റെ ആറ്റിട്യൂഡിനും വലിയ വിമർശനമാണ് കിട്ടിയത്. സച്ചിൻ ഈ വിഷയത്തിൽ പറഞ്ഞത് ഇങ്ങനെ: “വാഷിംഗ്ടണും ജഡേജയും സെഞ്ച്വറികൾ നേടി. അത് ശരിയായ തീരുമാനം ആയിരുന്നു. അവർ സമനിലയ്ക്കായി കളിച്ചു എന്നുള്ളത് ശരി തന്നെ. പക്ഷേ ഇംഗ്ലണ്ടിലെ മുൻനിര ബോളർമാരെ അത്രയും നേരവും നേരിട്ട അവർ സെഞ്ച്വറി അർഹിച്ചു.” സച്ചിൻ പറഞ്ഞു.
“പരമ്പര അപ്പോഴും സജീവമായി നിൽക്കുക ആയിരുന്നു. അപ്പോൾ രണ്ട് ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ എന്തിനാണ് മുന്നോട്ട് പോയി സമനിലക്ക് സമ്മതം നൽകി എതിരാളികൾക്ക് വിശ്രമം നൽകുന്നത്. ഹാരി ബ്രൂക്കിന് പന്ത് നൽകുക എന്നത് സ്റ്റോക്‌സിന്റെ തീരുമാനമായിരുന്നു. അത് ഇന്ത്യയുടെ പ്രശ്‌നമായിരുന്നില്ല. ജഡേജയും സുന്ദറും പുറത്തായിരുന്നെങ്കിൽ ഞങ്ങൾ ടെസ്റ്റ് തോൽക്കുമായിരുന്നു. അഞ്ചാം ടെസ്റ്റിനായി ഇംഗ്ലണ്ടിന്റെ ബൗളർമാരെ ഞങ്ങൾ എന്തിനാണ് ഫ്രഷ് ആകുന്നത്? നിങ്ങൾക്ക് ഒരു ഉത്തരമുണ്ടോ? ഇല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ജഡേജയ്ക്കും സുന്ദറിനും അവരുടെ ഉത്തരവാദിത്തങ്ങൾ അറിയാമെന്ന് സച്ചിൻ അഭിപ്രായപ്പെട്ടു. “ഗംഭീറോ ശുഭ്മാനോ ജഡേജയോ വാഷിംഗ്ടണോ തീരുമാനം എടുത്താലും ഞാൻ ടീമിനൊപ്പമുണ്ട്. അതിന് മുമ്പുള്ള മത്സരത്തിൽ, ടീമിൻറെ ആവശ്യമായതിനാൽ സുന്ദർ ആക്രമണാത്മക ക്രിക്കറ്റ് കളിച്ചു. സാഹചര്യം ആവശ്യപ്പെട്ടതുപോലെ അദ്ദേഹം നാലാം ടെസ്റ്റിൽ ട്രാക്ക് മാറി കളിച്ചു.” സച്ചിൻ പറഞ്ഞു.
Discussion about this post