ഹോട്ടലിൽ ബിരിയാണി ഇല്ലെന്ന് പറഞ്ഞതിന് ഹോട്ടലുടമയെ മർദിച്ചതായി പരാതി. കോഴിക്കോട് ചേളന്നൂർ എട്ടേ-രണ്ടിൽ ദേവദാനി ഹോട്ടൽ ഉടമ കൊടുംതാളി മീത്തൽ രമേശിനാണ് മർദ്ദനമേറ്റത് ഹെൽമെറ്റുകൊണ്ടുള്ള അടിയിൽ തലക്ക് പരിക്കേറ്റ രമേശൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി.ഇടിയുടെ ആഘാതത്തിൽ മൂക്കിന്റെ പാലത്തിനും താടിയെല്ലിനും പരിക്കേറ്റതായി രമേശൻ പറയുന്നു.
തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ബിരിയാണി ആവശ്യപ്പെട്ടെത്തിയ ആളോട് ബിരിയാണി തീർന്നെന്നു പൊറോട്ടയും കറിയും ഉണ്ടെന്നും പറഞ്ഞതായിരുന്നു പ്രകോപനത്തിന് കാരണമത്രേ. ‘ആനമുട്ടയുണ്ടോ’ എന്ന് ചോദിച്ചായിരുന്നു മർദനമെന്ന് രമേശൻ പരാതിയിൽ പറയുന്നു.













Discussion about this post