സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ഗായകൻ കെ ജെ യേശുദാസിനുമെതിരേ അസഭ്യവർഷവുമായി നടൻ വിനായകൻ. ഫേസ്ബുക്ക് പോസ്റ്റിൽ ഇരുവരുടേയും പേരെടുത്ത് പറഞ്ഞുകൊണ്ടാണ് നടന്റെ അധിക്ഷേപം. യേശുദാസിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ പേരിൽ ഒട്ടേറെ പേർ വിനായകനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി.
പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിേക്ഷപിക്കുംവിധം സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.പട്ടികവിഭാഗങ്ങൾക്കും സ്ത്രീകൾക്കും സിനിമയെടുക്കാൻ ചലച്ചിത്ര വികസന കോർപറേഷൻ വഴി 1.5 കോടി രൂപ നൽകുന്നതിനുമുൻപ് തീവ്രപരിശീലനം നൽകണമെന്നായിരുന്നു അടൂരിൻ്റെ വാക്കുകൾ
പ്രമുഖര്‍ക്കെതിരെ വിനായകന്‍ മുന്‍പും സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയിട്ടുണ്ട്













Discussion about this post