സ്കൂളിൽ ഒകെ ആണെങ്കിൽ ഹോംവർക്ക് ചെയ്യാതെ ക്ലാസിൽ വരുന്ന കുട്ടികളെ സാധാരണ എന്ത് ചെയ്യും? കൂടുതൽ ക്ലാസിന് പുറത്താക്കി ഹോംവർക്ക് ചെയ്യിപ്പിക്കുക എന്നതാണ് അധ്യാപകർ കൊടുക്കുന്ന ശിക്ഷ. ക്രിക്കറ്റിൽ ഇത്തരത്തിൽ കൊടുത്ത ഹോംവർക്ക് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും? 2012 – 13 കാലത്തെ ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനം. ബോർഡർ ഗവാസ്‌ക്കർ പരമ്പരയിലെ നാല് ടെസ്റ്റിൽ ആദ്യ രണ്ടെണ്ണം ജയിച്ച ഇന്ത്യ പാരമ്പര്യ കൈവിടില്ല എന്ന് ഉറപ്പിച്ചിരുന്നു. ഓസ്ട്രേലിയ ആകട്ടെ ശേഷിച്ച രണ്ട് മത്സരങ്ങൾ ജയിച്ച് പരമ്പര സമനിലയിലാക്കാൻ ആഗ്രഹിച്ചു. അതിനാൽ തന്നെ കൃത്യമായ പ്ലാനിങ് ഓസ്‌ട്രേലിയൻ ക്യാമ്പിൽ നടന്നു.
എങ്ങനെ ശേഷിച്ച മത്സരങ്ങൾ ജയിക്കാം, ഏതൊക്കെ മേഖലയിൽ ടീം ഇനി സെറ്റാകാൻ ഉണ്ട്. ഈ ചർച്ചകളാണ് ടീമിൽ നടന്നത്. അതിന്റെ ഭാഗമായി പരിശീലകൻ മിക്കി ആർതർ താരങ്ങൾക്ക് ഒരു ഹോംവർക്ക് നൽകി. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വർക്ക്. മൂന്നാം ടെസ്റ്റിന് മുമ്പ് ടീം എന്ന നിലയിൽ വ്യക്തിപരമായിട്ടും ഓരോ താരങ്ങൾക്കും എങ്ങനെ കൂടുതൽ മെച്ചപ്പെടാം എന്ന് മനസിലാക്കാൻ ഓരോ താരങ്ങളും മൂന്ന് നിർദേശങ്ങൾ മുന്നോട്ട് വെക്കണം.
ഈ മൂന്ന് നിർദേശങ്ങൾ ഒന്നെങ്കിൽ പേപ്പറിൽ എഴുതിയോ അല്ലെങ്കിൽ മെയിൽ ആയിട്ടോ പരിശീലകന് കൊടുക്കുക. ഇത്രമാത്രം ആയിരുന്നു പരിശീലകൻ പറഞ്ഞത്. എന്നാൽ ഷെയ്ൻ വാട്സൺ, ജെയിംസ് പാറ്റിൻസൺ, ഉസ്മാൻ ഖവാജ, മിച്ചൽ ജോൺസൺ എന്നിവർ ഈ വിഷയത്തിൽ പ്രതികരിച്ചില്ല. ഹോംവർക്ക് ചെയ്യാതെ ഇരുന്നാൽ ശരിയാകില്ലല്ലോ, ഇത്ര സിമ്പിൾ കാര്യം അനുസരിക്കാത്ത ഇവർക്ക് പണി കൊടുത്തില്ലെങ്കിൽ ശരിയാകില്ല എന്ന് മനസിലായ പരിശീലകൻ ഈ താരങ്ങളെ ശിക്ഷയായി മൂന്നാം ടെസ്റ്റിൽ ടീമിൽ നിന്ന് പുറത്താക്കി.
അനുസരിച്ചില്ലെങ്കിൽ ഇതാണ് എല്ലാവർക്കുമുള്ള പണി എന്ന മോഡിൽ ആയിരുന്നു പരിശീലകൻ. എന്തായാലും ആ മത്സരവും പരമ്പരയും ഓസ്ട്രേലിയ കൈവിട്ടു ( 0 – 4 ). ഹോംവർക്ക് ഗേറ്റ് എന്നാണ് ഈ സംഭവം ക്രിക്കറ്റ് ലോകത്ത് അറിയപ്പെട്ടത്ത്.













Discussion about this post