തലേന്ന് രാത്രി ഒരു പാർട്ടിയിൽ നല്ല രീതിയിൽ മദ്യപിക്കുന്നു, പിറ്റേ ദിവസമാകട്ടെ ബംഗ്ലാദേശുമായിട്ടുള്ള ഏകദിന മത്സരമുണ്ട്. മദ്യപിച്ച് ബോധമില്ലാതെ ഇരിക്കുന്ന താരത്തെ കളത്തിൽ ഇറക്കാൻ ഓസ്‌ട്രേലിയൻ ടീം തയാറാകുന്നില്ല. ഫലമോ കിട്ടിയത് എട്ടിന്റെ പണി, മത്സരത്തിൽ അപ്രതീക്ഷിതമായി തോൽക്കാൻ ആ ഹാങ്ങോവർ കാരണമായി. ഓസ്‌ട്രേലിയക്ക് വില്ലനായത് അടുത്തിടെ മരണപ്പെട്ട സൂപ്പർ ഓൾ റൗണ്ടർ ആൻഡ്രൂ സൈമണ്ട്സ്.
വർഷം 2005 , അതുവരെ ഓസ്‌ട്രേലിയയോട് ഒരു മത്സരത്തിൽ പോലും ജയിക്കാത്ത ബംഗ്ലാദേശ് അന്നും വലിയ അത്ഭുതങ്ങൾ ഒന്നും പ്രതീക്ഷിച്ചിട്ടിരുന്നില്ല. എന്നാൽ ആൻഡ്രൂ സൈമണ്ട്സ് അവർക്ക് അന്നത്തെ മത്സരത്തിൽ ഒരു ദൈവമായി മരുന്ന് കാഴ്ചയാണ് കാണാൻ സാധിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 249 – 5 എന്ന നിലയിലാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് തുടക്കതിരെ തകർച്ചക്ക് ശേഷം കരകയറുന്നു. അതിന് അവരെ സഹായിച്ചത് അന്ന് പാർട്ട് ടൈം താരങ്ങളായി പന്തെറിഞ്ഞ മൈക്കിൾ ക്ലാർക്കും മൈക്കിൾ ഹസിയുമാണ്. സാധാരണ തന്റെ 10 ഓവർ കോട്ട എറിഞ്ഞ് തീർക്കാറുള്ള സൈമണ്ട്സ് ഇല്ലാത്തതിനാൽ ഓസ്‌ട്രേലിയൻ താരങ്ങൾക്ക് ആ ഓവറുകൾ എറിയാൻ ഇരുവരുടെയും സഹായം ആവശ്യമായി വന്നു. ഇതിൽ ക്ലാർക്ക് ഓവറിൽ 6 റൺസിന് മുകളിൽ എന്ന കണക്കിൽ റൺ വഴങ്ങി. ഫലമോ ബംഗ്ലാദേശിന് 5 വിക്കറ്റിന്റെ അപ്രതീക്ഷിത ജയം. ഇന്നും ബംഗ്ലാദേശിന്റെ ഓസ്‌ട്രേലിയക്ക് എതിരെയുള്ള ഏകദിന ജയമായി ഇത് നിൽക്കുന്നു.
അന്നൊക്കെ സൈമണ്ട്സ് പുലർത്തിയ നിലവാരം വെച്ചിട്ട് ഓസ്‌ട്രേലിയക്ക് എളുപ്പത്തിൽ പ്രതിരോധിക്കാൻ ഈ സ്കോർ തന്നെ അധികമായിരുന്നു. പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം, ഹാങ്ങോവർ പണി തന്നു.













Discussion about this post