നമ്മുടെയൊക്കെ ഫോണിൽ ആരെങ്കിലും പരിചയമില്ലാത്ത ആളുകൾ വിളിച്ചാൽ അവരോട് സംസാരിക്കുമ്പോൾ വളരെ സൂക്ഷിക്കണം എന്ന് പറയാറുണ്ട്. തട്ടിപ്പുകളും, ചതികളും ഒകെ പതിയിരിക്കുന്നതിനാൽ തന്നെ ഒരുപാട് ആലോചിച്ചാണ് നമ്മൾ അങ്ങനെ ഉള്ളവർക്ക് മറുപടി കൊടുക്കുക. ചിലപ്പോൾ ഇത്തത്തിൽ ഉള്ള ഫോൺ വിളികൾ വലിയ കോമഡിയായിട്ടും മാററുണ്ട്. അത്തരത്തിൽ ഒരു അനുഭവം ഇന്ത്യയുടെ മുൻ താരം ശിഖർ ധവാന് ഉണ്ടായിട്ടുണ്ട്.
സഹതാരങ്ങളും ആരാധകരും സ്നേഹപൂർവ്വം വിളിക്കുന്ന ‘ഗബ്ബാർ’ എന്ന് വിളിക്കുന്ന ധവാൻ വളരെ രസികനായ ഒരു കഥാപാത്രമാണ്. സുഹൃത്തുക്കളുമൊത്തുള്ള നിമിഷങ്ങൾ ആസ്വദിക്കാനും അവരെ ചിരിപ്പിക്കാനും അവരോടൊപ്പം ആഘോഷിക്കാനും അയാൾ ഇഷ്ടപ്പെടുന്നു. ഒരിക്കൽ, ധവാൻ ട്രാഫിക്കിൽ വാഹനമോടിക്കുമ്പോൾ, ശിഖറിനെ പുതുവത്സര ചടങ്ങിന് മുഖ്യാതിഥിയായി ക്ഷണിക്കാൻ ആരോ ഫോൺ വിളിച്ചു. ശിഖർ കോൾ എടുക്കുകയും, വിശദാംശങ്ങൾ ശ്രദ്ധിക്കാതെ തിടുക്കത്തിൽ ആ നിർദ്ദേശത്തിന് സമ്മതിക്കുകയും ചെയ്തു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം, തന്റെ പേരും ക്ഷണക്കത്തും അടങ്ങിയ ഒരു ടിക്കറ്റുമായി ഒരു മെയിൽ താരത്തിന് ലഭിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ അദ്ദേഹം അവരെ വിളിച്ചു, അവർ പറഞ്ഞു, ഈ പരിപാടിയിൽ മുഖ്യാതിഥിയായി വരാമെന്ന് നിങ്ങൾ സമ്മതിച്ചത് ഓർക്കുന്നില്ലേ എന്ന്. ശിഖറിന് ആകട്ടെ അന്നത്തെ സംഭവത്തെക്കുറിച്ച് ഓർമയൊന്നും ഉണ്ടായിരുന്നില്ല. എന്തായാലും പുതുവത്സരാഘോഷം സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് അദ്ദേഹത്തിന് പരിപാടിയിൽ പങ്കെടുക്കേണ്ടി വന്നു. വിരാട് കോഹ്‌ലി ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഒരു ഫാം ഹൗസിൽ പാർട്ടി നടത്തിയപ്പോൾ ശിഖർ മുംബൈയിൽ വേദിയിൽ, ഒരു പരിപാടിയുടെ മുഖ്യാതിഥിയായി ഇരിക്കുക ആയിരുന്നു. അതിനെക്കുറിച്ച് ഒരു ധാരണയുമില്ലാതെ.
എന്തായാലും ഫോൺ എടുക്കുമ്പോൾ താരം പിന്നെ സൂക്ഷിച്ചും കണ്ടിട്ടും ആയിരിക്കും കൈകാര്യം ചെയ്തിട്ടുണ്ടാകുക.
Discussion about this post