ടൈം മെഷീൻ കൈയിൽ കിട്ടിയാൽ നിങ്ങൾ ജീവിതത്തിൽ മാറ്റാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം എന്തായിരിക്കും? പലർക്കും പല കാര്യങ്ങൾ പുറകിലേക്ക് പോയി ഇതൊന്ന് മാറ്റി ഇങ്ങനെ ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹം ഉണ്ടാകും അല്ലെ. ഈ ചോദ്യം നമ്മുടെ സഞ്ജു സാംസണോട് ചോദിച്ചാൽ അദ്ദേഹം എന്ത് പറയും. രവിചന്ദ്രൻ അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ ” കുട്ടി സ്റ്റോറീസ് വിത്ത് ആഷ്”എപ്പിസോഡിലാണ് ചോദ്യം ചോദിച്ചത്.
അശ്വിൻ ഇങ്ങനെയാണ് ചോദിച്ചത് ” ഒരു ടൈം മെഷീൻ കൈയിൽ കിട്ടിയാൽ നിങ്ങൾ ജീവിതത്തിൽ മാറ്റാൻ ആഗ്രഹിക്കുന്ന തീരുമാനം എന്താകും. വ്യക്തി ജീവിതത്തിൽ ആണെങ്കിലും ക്രിക്കറ്റിൽ ആണെങ്കിലും, ഏതെങ്കിലും ഒന്ന് പറയാം?” ഇതിന് സഞ്ജു നൽകിയ മറുപടി ഇങ്ങനെ- ” ഒരു ടൈം മെഷീൻ കൈയിൽ കിട്ടിയാൽ മാറ്റണം എന്ന് തോന്നിയ തീരുമാനം നിങ്ങളെ( അശ്വിൻ) നിലനിർത്താതെ പോയത് ആയിരുന്നു. അത്തരത്തിൽ ഒന്ന് കിട്ടിയാൽ നിങ്ങളെ ആർആർ ടീമിൽ തന്നെ നിലനിർത്തുമായിരുന്നു.” സഞ്ജു പറഞ്ഞു.
ഇത് കേട്ട ഉടനെ ചിരിച്ച അശ്വിൻ ” ഞാൻ തന്നെ നിന്നോട് ഇങ്ങനെ ചോദിച്ചത് കൊണ്ടാണോ ഇങ്ങനെ മറുപടി നൽകിയത് എന്ന് പറഞ്ഞപ്പോൾ. സഞ്ജു ” നിങ്ങൾക്കായി ഞങ്ങൾ ലേലത്തിൽ ഒരുപാട് ശ്രമിച്ചത് ഓർക്കുന്നില്ലേ എന്നും അവസാനം കിട്ടാതെ പോയത് ആണെന്ന് പറഞ്ഞു.
ഒരുപാട് ചോദ്യങ്ങളും രസകരമായ മറുപടികളും അടങ്ങിയ അശ്വിന്റെ പുതിയ വീഡിയോ വൈറലായിട്ടുണ്ട് ഇതിനകം.
Discussion about this post