ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡ് തന്നോട് ചെയ്ത ഒരു തമാശ കഥ മുമ്പൊരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഒരേ ഫ്രാഞ്ചൈസിക്ക് (മുംബൈ ഇന്ത്യൻസ്) വേണ്ടി കളിക്കുകയും പരസ്പരം വളരെ നല്ല സൗഹൃദം പങ്കിടുകയും ചെയ്തിയിട്ടുണ്ട്.
‘ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ്’ എന്ന തന്റെ ടോക്ക് ഷോയിൽ ഗൗരവ് കപൂറുമായി നടത്തിയ തുറന്ന അഭിമുഖത്തിൽ, ഒരിക്കൽ ഇന്ത്യ അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കായി വെസ്റ്റ് ഇൻഡീസിൽ എത്തിയപ്പോൾ പൊള്ളാർഡ് പൊലീസിനെ ഉപയോഗിച്ച് തന്നെ പറ്റിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തി.
“ഞങ്ങൾ വെസ്റ്റ് ഇൻഡീസിലേക്ക് പോയപ്പോൾ, ഞാൻ മുഴുവൻ സമയവും അദ്ദേഹത്തോടൊപ്പമായിരുന്നു. എനിക്ക് ഒന്നും സംഭവിക്കാൻ അദ്ദേഹം അനുവദിക്കില്ലെന്ന് എനിക്കറിയാമായിരുന്നതിനാൽ ഞാൻ ഇന്ത്യയിൽ ആണെന്ന് തോന്നുന്ന തരത്തിലായിരുന്നു അവിടെ ചുറ്റിക്കറങ്ങിയത്. എന്നിരുന്നാലും, അദ്ദേഹം എന്നെ പറ്റിക്കാൻ നോക്കി. അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു പോലീസ് ഉദ്യോഗസ്ഥനെ പൊള്ളാർഡ് അതിനായി ഉപയോഗിച്ചു. അയാൾ ആകട്ടെ എന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. അതൊരു തമാശയാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ ഒരു ഘട്ടത്തിൽ കാര്യങ്ങൾ അൽപ്പം ഗുരുതരമായി. ഞാൻ ശാന്തനായി നിന്നു, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ ഇന്ത്യൻ ടീമിനെ വിളിച്ച് എല്ലാം പരിഹരിക്കാമെന്ന് ഞാൻ കരുതി,” ഹാർദിക് പറഞ്ഞു.
“മറുവശത്ത് സ്പീക്കർ തലകീഴായി പിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ ആരെയോ വിളിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ അത് ഒരു തമാശയാണെന്ന് എനിക്ക് മനസ്സിലായി,” ഹാർദിക് കൂട്ടിച്ചേർത്തു.
നിലവിൽ ഏഷ്യാ കപ്പ് ടീമിന്റെ ഭാഗം ആകാൻ ഒരുങ്ങുന്ന ഹാർദിക് തീവ്ര പരിശീലനത്തിലാണ്.












Discussion about this post