മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാന്ത് ഇതിഹാസ വിക്കറ്റ് കീപ്പർ എം.എസ്. ധോണിയുടെ കീഴിൽ കളിച്ചപ്പോൾ ഉണ്ടായ ഒരു രസകരമായ സംഭവം വിവരിച്ചു. പദംജീത് സെഹ്‌റാവത്തിനോട് യൂട്യൂബ് ചാനലിൽ സംസാരിക്കവെ, ധോണി ഒരിക്കൽ തന്നോട് ആക്രോശിക്കുകയും ഗ്രൗണ്ടിൽ തന്റെ കാമുകിയെ അന്വേഷിക്കുന്നതിനുപകരം തന്റെ ഫീൽഡ് പൊസിഷനിലേക്ക് പോകാൻ പറഞ്ഞത് എങ്ങനെ എന്നും ശ്രീശാന്ത് ഓർമ്മിച്ചു. എല്ലാ ഗ്രൗണ്ടിൽ നിന്നും താൻ ഒരു കാമുകിയെ കണ്ടെത്തുമെന്ന് ധോണി കരുതിയിരുന്നതായും, അന്ന് തന്റെ ഡേറ്റിംഗ് ജീവിതം എങ്ങനെയായിരുന്നുവെന്നും എടുത്തുകാണിച്ചതായും ശ്രീശാന്ത് പറഞ്ഞു.
‘അക്കാലത്ത് എനിക്ക് ഒരുപാട് കാമുകിമാരുണ്ടായിരുന്നു. ധോണി എന്നോട് പറയും. നീ എല്ലാ ഗ്രൗണ്ടിൽ നിന്നും ഒരു കാമുകി ഉണ്ടാക്കുമെന്ന്.’ ശ്രീശാന്ത് ഓർത്തു. ഫീൽഡ് ചെയ്യാൻ നിൽക്കുമ്പോൾ തന്നോട് നേരെ നിൽക്കാനും കാമുകിമാരെ നോക്കി നിൽക്കരുതെന്നും ധോണി സ്ഥിരമായി പറയുമായിരുന്നു.” ശ്രീശാന്ത് പറഞ്ഞു.
ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ 2007 ലെ ടി20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും ഇന്ത്യ നേടിയപ്പോൾ ശ്രീശാന്ത് അജോ; നിർണായക പങ്ക് വഹിച്ചു.
കരിയറിൽ കൂടുതൽ ദൂരം മുന്നേറാൻ തനിക്ക് കഴിവുണ്ടെന്ന് ധോണി ഒരിക്കൽ തന്നോട് പറഞ്ഞതായി ശ്രീശാന്ത് ഓർമ്മിച്ചു, അന്ന് തന്റെ കഴിവ് എന്താണെന്ന് തനിക്ക് മനസ്സിലായില്ലെന്നും കൂട്ടിച്ചേർത്തു.
“എന്റെ കഴിവ് എന്നെ ഉയരങ്ങളിലെത്തിക്കുമെന്ന് എനിക്ക് മനസ്സിലാക്കി തന്ന ആളായിരുന്നു ധോണി. പക്ഷേ ധോണി പറഞ്ഞ എന്റെ സ്വന്തം കഴിവ് എനിക്ക് മനസിലായില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.












Discussion about this post