എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്നതിനു പുറമേ, സച്ചിൻ ടെണ്ടുൽക്കർ ഒരു മാസ്റ്റർ പ്രാങ്ക്സ്റ്റർ കൂടിയായിരുന്നു. അദ്ദേഹത്തോടൊപ്പം കളിച്ച ആർക്കും, പ്രത്യേകിച്ച് സൗരവ് ഗാംഗുലിയുടെ കീഴിൽ അരങ്ങേറ്റം കുറിച്ച 2000 ബാച്ചിൽ, മിക്കവർക്കും സച്ചിൻ വക പണികൾ കിട്ടിയിട്ടുണ്ട്. സച്ചിൻ തന്റെ സഹതാരങ്ങളെ കളിയാക്കിയ കഥകൾ വലിയ രീതിയിൽ പ്രശസ്തമാണ്. വിരാട് കോഹ്‌ലി, യുവരാജ് സിംഗ്, സഹീർ ഖാൻ, വീരേന്ദർ സെവാഗ് എന്നിവരെല്ലാം ഇത് നേരിട്ട് അനുഭവിച്ചറിഞ്ഞവരാണ്. ആ ലിസ്റ്റിലേക്ക് ഉള്ള ന്യൂ എൻട്രി ആയിരുന്നു ആ സമയത്ത് ടീമിൽ യുവതരമായി എത്തിയ സുരേഷ് റെയ്ന.
2006 മുതൽ മാസ്റ്റർ ബ്ലാസ്റ്റർ വിരമിക്കുന്നത് വരെ റെയ്‌നയും സച്ചിനും സഹതാരങ്ങളായിരുന്നു. ഒരേ സമയം അറിയപ്പെടുന്ന ചില വിജയങ്ങളിലും ഹൃദയഭേദക മത്സരങ്ങളിലും അവർ പങ്കാളികളായി. സച്ചിൻ എങ്ങനെ തന്റെ അരങ്ങേറ്റ സമയത്ത് തന്നെ പറ്റിച്ചു എന്ന് പറഞ്ഞിരിക്കുകയാണ് സുരേഷ് റെയ്ന എപ്പോൾ.
“എനിക്ക് ഏകദേശം 18 വയസ്സുള്ള സമയം ആയിരുന്നു അത്. ഞങ്ങൾ ഒരു ടെസ്റ്റ് കളിക്കാൻ പോകുന്നു. ഞാൻ സച്ചിൻ പാജിയുടെ അരികിൽ ബിസിനസ് ക്ലാസിൽ ഇരിക്കുകയായിരുന്നു. എയർ ഹോസ്റ്റസ് വന്ന് അദ്ദേഹത്തോട് ചോദിച്ചു, ‘ഗുഡ് മോർണിംഗ്, സച്ചിൻ സർ. സുഖമാണോ?’ ഞാൻ അർജുൻ ടെണ്ടുൽക്കർ ആണെന്ന് കരുതി, എയർ ഹോസ്റ്റസ് കടന്നുപോകുമ്പോൾ എന്നെക്കുറിച്ച് എന്തോ പറഞ്ഞു; സച്ചിൻ പാജി ആകട്ടെ അവിടെ എന്നെ കളിയാക്കാൻ തീരുമാനിച്ചു. അദ്ദേഹം മറുപടി പറഞ്ഞു, ‘അതെ, അവൻ ഒട്ടും പഠിക്കുന്നില്ല, എന്തുചെയ്യണം ഇവനെ കൊണ്ട്? ഞാൻ അഞ്ജലിയോട് (ടെണ്ടുൽക്കർ) പോലും ഇത് പറഞ്ഞിട്ടുണ്ട്’,” ‘ചീക്കി സിംഗിൾസ്’ ഷോയിൽ റെയ്‌ന പറഞ്ഞു.
2010 ജൂലൈയിൽ റെയ്‌ന തന്റെ ഇന്ത്യൻ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സമയമായിരുന്നു അത്. മുഹമ്മദ് അസ്ഹറുദ്ദീൻ, സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ് എന്നിവരടങ്ങുന്ന നിരയിലേക്ക് ശ്രീലങ്കയ്‌ക്കെതിരായ കൊളംബോയിലെ ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന പന്ത്രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനായി റെയ്‌ന മാറുകയും ചെയ്തിരുന്നു.
തുടർന്ന് റെയ്ന ഇങ്ങനെ പറഞ്ഞു:
“പിന്നീട്, ഞങ്ങൾ മറ്റ് കളിക്കാർ ഇരിക്കുന്ന ഭാഗത്തേക്ക് പോയി. ഞാൻ അദ്ദേഹത്തോട് ചോദിച്ചു “എന്തിനാണ് എന്നെ ബിസിനസ് ക്ലാസിൽ ഇരുത്തുന്നത്? നിങ്ങൾ എന്നെ അർജുൻ ടെണ്ടുൽക്കർ ആക്കിയിരിക്കുന്നു!’ (സച്ചിൻ) പാജി ഒടുവിൽ എയർ ഹോസ്റ്റസിനോട് ഇക്കാര്യം വ്യക്തമാക്കി, ‘അയാൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമാണ്, അവൻ സുരേഷ് റെയ്‌നയാണ്, എന്റെ മകനല്ല.” റെയ്ന ഓർത്തു.
Discussion about this post