പരാജയങ്ങൾ നിറഞ്ഞ ഒരു സീസണിൽ, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസണിന്റെ അവസാനത്തിൽ, ചെന്നൈ സൂപ്പർ കിംഗ്‌സിനെ (സിഎസ്‌കെ) സംബന്ധിച്ച് കിട്ടിയ ഒരു സമ്മാനം ആയിരുന്നു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഡെവാൾഡ് ബ്രെവിസ്. 2.2 കോടിക്ക് ആദ്യം കരാറിലേർപ്പെട്ട പരിക്കേറ്റ് പുറത്തായ ഗുർജപ്‌നീത് സിങ്ങിന് പകരക്കാരനായി ബ്രെവിസിനെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ ഉൾപ്പെടുത്തി. വൈകിയാണ് അദ്ദേഹം ടീമിൽ ചേർന്നതെങ്കിലും, വെറും 6 മത്സരങ്ങളിൽ നിന്ന് ഏകദേശം 180 സ്ട്രൈക്ക് റേറ്റിൽ 225 റൺസ് നേടി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചു.
എന്നാൽ പുതിയ വിവാദത്തിൽ ബ്രെവിസിനെ സ്വന്തമാക്കാൻ സിഎസ്‌കെ ‘അധിക തുക’ നൽകിയിരിക്കാമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ അടുത്തിടെ പറഞ്ഞിരുന്നു. മറ്റ് നിരവധി ഫ്രാഞ്ചൈസികളിൽ നിന്നുള്ള താൽപ്പര്യത്തെ മറികടന്ന് അങ്ങനെ ഒരു കാര്യം നടക്കാൻ ചെന്നൈ അധിക പണം നൽകിയിട്ടുണ്ട് എന്നായിരുന്നു അശ്വിന്റെ വാദം. ബ്രെവിസിന്റെ അടിസ്ഥാന വില ₹75 ലക്ഷമായിരുന്നു എന്നത് ശ്രദ്ധിക്കണം.
അശ്വിന്റെ അഭിപ്രായത്തിന് തൊട്ടുപിന്നാലെ, സിഎസ്‌കെ മറുപടിയായി ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി: “ടാറ്റ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 ൽ പകരക്കാരനായി ഡെവാൾഡ് ബ്രെവിസിനെ ഒപ്പിടുന്ന പ്രക്രിയയിൽ ഫ്രാഞ്ചൈസി സ്വീകരിച്ച എല്ലാ നടപടികളും ഐപിഎല്ലിന്റെ നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായും പാലിച്ചുള്ളത് ആയിരുന്നു.”
ഐപിഎൽ ചട്ടങ്ങൾ അനുസരിച്ച്, ഒരു പകരക്കാരന് നൽകുന്ന ഫീസ് പരിക്കേറ്റ കളിക്കാരന് പകരം നൽകുന്ന തുകയേക്കാൾ കൂടുതലാകരുത്. ഗുർജപ്നീത് സിംഗ് ₹2.2 കോടിക്ക് കരാറിൽ ഒപ്പിട്ടതിനാൽ, ആ തുകയ്ക്ക് മുകളിലുള്ള തുക ബ്രെവിസിന് നൽകുന്നത് ലീഗ് നിയമങ്ങൾ ലംഘിക്കുകയും ഫ്രാഞ്ചൈസിക്ക് പണി നൽകുകയും ചെയ്യുമായിരുന്നു.
അശ്വിൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു:
“ബ്രെവിസിനെക്കുറിച്ച് ഞാൻ നിങ്ങളോട് ഒരു കാര്യം പറയാം. കഴിഞ്ഞ ഐപിഎല്ലിൽ സിഎസ്‌കെക്ക് വേണ്ടി അവൻ മികവ് കാണിച്ചു. വാസ്തവത്തിൽ, കുറച്ച് ടീമുകൾ അദ്ദേഹത്തിൽ താത്പര്യം കാണിച്ചത് ആയിരുന്നു. വില കാരണം ചിലർ പിന്മാറി. നിങ്ങൾ ഒരു കളിക്കാരനെ പകരക്കാരനായി കരാറിൽ ഉൾപ്പെടുത്തുമ്പോൾ, നിങ്ങൾ അടിസ്ഥാന വിലയ്ക്ക് അദ്ദേഹത്തെ കരാറിൽ ഉൾപ്പെടുത്തണം. പക്ഷേ ഏജന്റുമാർ ഇടപെടുമ്പോൾ ടീമുകൾക്ക് ചിലപ്പോൾ അധിക തുക നൽകേണ്ടതായി വരും”
എന്തായാലും ഇന്നലെ ഓസ്‌ട്രേലിയക്ക് എതിരെ നടന്ന ടി 20 മത്സരത്തിലും തകർപ്പൻ ഫോം പ്രകടിപ്പിച്ച ബ്രെവിസിനെ ഒപ്പം കൂറ്റൻ സാധിച്ചത് ചെന്നൈക്ക് ഗുണം ചെയ്യും എന്ന് ഉറപ്പിക്കാം.
🚨OFFICIAL STATEMENT🚨
Dewald Brevis signed as per the IPL Player Regulations 2025-2027, clause 6.6 under Replacement Players.
— Chennai Super Kings (@ChennaiIPL) August 16, 2025
Discussion about this post