ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടി20യിലും വെടിക്കെട്ട് പ്രകടനം നടത്തി ഞെട്ടിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ്. 26 പന്തിൽ ആറ് സിക്സും ഒരു ബൗണ്ടറിയും സഹിതം 53 റൺസാണ് ബ്രെവിസ് അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 173 ഉയർത്തിയ റൺ ലക്ഷ്യം 2 വിക്കറ്റുകൾ ബാക്കി നിൽക്കെ ഓസ്ട്രേലിയ മറികടന്നെങ്കിലും 26 പന്തിൽ 6 സിക്സിന്റെ സഹായത്തോടെ 53 റൺ നേടിയ ബ്രെവിസ് മികവ് കാണിക്കുന്നത് തുടർന്നു.
ഈ പരമ്പരയിലുടനീളം താൻ കാണിച്ച ബ്രെവിസ് തുടർന്നപ്പോൾ ഓസ്ട്രേലിയയ്ക്കെതിരായ ടി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന റെക്കോർഡ് വിരാട് കോഹ്‌ലിയുടെ റെക്കോഡ് മറികടക്കാൻ താരത്തിനായി. ഓസ്ട്രേലിയയ്ക്കെതിരെ ടി 20 യിൽ 10 ഇന്നിംഗ്സുകളിൽ നിന്ന് 12 സിക്സറുകൾ കോഹ്‌ലി നേടിയപ്പോൾ മൂന്ന് ഇന്നിംഗ്സുകളിൽ നിന്ന് ബ്രെവിസ് 14 സിക്സറുകൾ നേടിയി
ആരോൺ ഹാർഡി എറിഞ്ഞ 10ാം ഓവറിൽ തുടർച്ചയായി നാല് സിക്സറുകൾ പറത്തിയാണ് താരം അതിവേഗ അർധ സെഞ്ച്വറി സ്വന്തമാക്കിയത്. ബ്രെവിസിന്റെ നോ ലുക്ക് ഷോട്ടുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. താരത്തിന്റെ ആ നാല് സിക്‌സിൽ മൂന്നെണ്ണം ഗാലറിക്ക് പുറത്താണ് വീണത് എന്നതും ശ്രദ്ധിക്കണം. അതും 110 മീറ്റർ കടന്നിട്ട്.
ബ്രെവിസ് മികവ് കാണിച്ച പരമ്പരയിൽ മറ്റുള്ള ബാറ്റ്‌സ്മാന്മാർ അവസരത്തിനൊത്ത് ഉയരാതെ പോയത് സൗത്താഫ്രിക്കൻ ടീമിന് പണിയായി.
Discussion about this post