ന്യൂഡൽഹി : ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി രണ്ട് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച ഇന്ത്യയിൽ എത്തും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അദ്ദേഹം നിർണായകമായ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നത്തെക്കുറിച്ചുള്ള പ്രത്യേക പ്രതിനിധികളുടെ (എസ്‌ആർ) 24-ാം റൗണ്ട് ചർച്ച വാങ് യിയുടെയും അജിത് ഡോവലിന്റെയും നേതൃത്വത്തിൽ നടക്കും.
തിങ്കളാഴ്ച വൈകുന്നേരം 4:15 ന് വാങ് ന്യൂഡൽഹിയിൽ ഇറങ്ങുമെന്നും വിശദമായ ഉഭയകക്ഷി ചർച്ചകൾക്കായി വൈകുന്നേരം 6 മണിക്ക് എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. തുടർന്ന് ചൊവ്വാഴ്ച രാവിലെ, അദ്ദേഹം രാവിലെ 11 മണിക്ക് എൻഎസ്‌എ ഡോവലുമായി അതിർത്തി പ്രശ്‌നത്തിൽ പ്രത്യേക പ്രതിനിധികളുടെ (എസ്‌ആർ) ചർച്ചയിൽ പങ്കെടുക്കും. പിന്നീട് ചൊവ്വാഴ്ച വൈകുന്നേരം 5:30 ന് വാങ് പ്രധാനമന്ത്രി മോദിയെ അദ്ദേഹത്തിന്റെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ സന്ദർശിക്കും.
അതിർത്തിയിലെ സ്ഥിതി, വ്യാപാരം, ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള സാധ്യത എന്നിവയുൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ഈ മാസം അവസാനം ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുന്നതിന് മുന്നോടിയായാണ് വാങ് യിയുടെ ഇന്ത്യയിലേക്കുള്ള ഈ നിർണായക സന്ദർശനം.









Discussion about this post