2025 ലെ ഏഷ്യാ കപ്പിൽ പാകിസ്ഥാനെ നേരിടുന്നതിൽ നിന്ന് ഇന്ത്യ പിന്മാറിയതിനെ പിന്തുണച്ച് മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം കേദാർ ജാദവ് രംഗത്തെത്തി. സെപ്റ്റംബർ 14 ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബദ്ധവൈരികളായ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടും. എന്നിരുന്നാലും, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഈ ആവേശകരമായ മത്സരത്തിൽ പങ്കെടുക്കരുതെന്ന് ജാദവ് അഭിപ്രായപ്പെട്ടു.
ലോകത്തിലെവിടെയും പാകിസ്ഥാനെ തോൽപ്പിക്കാൻ ഇന്ത്യക്ക് കഴിവ് ഉണ്ടെന്ന് ജാദവ് പറഞ്ഞു. ആ മത്സരം കളിക്കാത്തത് ലോക ക്രിക്കറ്റിൽ ഇന്ത്യ ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്ന ആധിപത്യത്തിന് ഒരു മാറ്റവും വരുത്തില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അടുത്തിടെ നടന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ജാദവിന്റെ പരാമർശങ്ങൾ വന്നത്.
“ഇന്ത്യൻ ടീം പാകിസ്ഥാനെതിരെ കളിക്കരുതെന്ന് ഞാൻ കരുതുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, അവർ പാകിസ്ഥാനെതിരെ എവിടെയും വിജയിക്കും. പക്ഷേ ഈ മത്സരം നടക്കില്ലെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. ഓപ്പറേഷൻ സിന്ദൂർ വൻ വിജയമായിരുന്നു. മറുപടി തൽക്ഷണമായിരുന്നു. ഇന്ത്യ പാകിസ്താനെതിരെ കളിക്കരുത്. കേദാർ ജാദവ് പറഞ്ഞതായി ക്രിക്കറ്റ് 365 റിപ്പോർട്ട് ചെയ്തു.
എന്തായാലും ലെജന്റ്സ് മാച്ചിൽ പാകിസ്ഥാനെതിരെ ഇന്ത്യ കളിച്ചിരുന്നില്ല. അതെ നിലപാട് തന്നെ ഇന്ത്യ ഇനിയും ആവർത്തിക്കുമോ എന്നുള്ളത് കണ്ടറിയണം.













Discussion about this post