ഇന്ത്യക്കെതിരെ പെരുംനുണകളുടെ ചീട്ടു കൊട്ടാരം തീർത്ത് പാകിസ്താൻ സൈനിക മേധാവി അസിം മുനീർ. ഇന്ത്യ-പാകിസ്താൻ സംഘർഷത്തിനിടെ വെടിനിർത്തലിനായി ഇന്ത്യ യാചിച്ചെന്നും പ്രശ്‌നത്തിൽ ഇടപെടാനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അപേക്ഷിച്ചെന്നുമാണ് പാകിസ്താൻ സൈനിക മേധാവി പറയുന്നത്. ബെൽജിയത്തിൽ ഒരു പരിപാടിയിൽ പാകിസ്താൻ വംശജരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അസിം മുനീർ സ്വപ്‌നലോകത്തെന്ന പോലെ സംസാരിച്ചത്. ഈ പരിപാടി റെക്കോർഡ് ചെയ്യരുതെന്നും പങ്കെടുക്കുന്നവർ മൊബൈൽ ഫോൺ കൊണ്ട് വരരുതെന്നും കർശന നിർദ്ദേശം ഉണ്ടായിരുന്നു.
ഇന്ത്യയുടെ വിമാനങ്ങൾ വീഴ്ത്തിയെന്നും കനത്ത തിരിച്ചടി നൽകിയെന്നും സൈനിക മേധാവി അവകാശപ്പെട്ടു. ലോകരാഷ്ട്രങ്ങളുടെ ആദരവ് പാകിസ്താൻ ഏറ്റുവാങ്ങിയെന്നും അസിം മുനീർ പറഞ്ഞു.
ഇത് ആദ്യമായല്ല ഇന്ത്യക്ക് നേരെ വ്യാജ അവകാശവാദങ്ങളും പ്രകോപനങ്ങളും അസിം മുനീർ ഉയർത്തുന്നത്. ഇന്ത്യയുമായി ഇനിയൊരു സംഘർഷമുണ്ടായാൽ ഗുജറാത്തിലെ റിലയൻസിന്റെ ഉടമസ്ഥതയിലെ റിഫൈനറി ആക്രമിക്കുമെന്ന് അടുത്തിടെ അസിം മുനീർ ഭീഷണുപ്പെടുത്തിയിരുന്നു. ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്നും അസിം മുനീർ പറഞ്ഞിരുന്നു.
Discussion about this post