സ്‌കൂൾ സമയമാറ്റം സംബന്ധിച്ച് സജീവചർച്ചയ്ക്ക് കേരളം തയ്യാറാകേണ്ടതുണ്ടെന്ന് സ്പീക്കർ എ.എൻ. ഷംസീർ. പത്ത് മണിക്ക് മാത്രമേ മതപഠനം നടത്താവൂവെന്ന് വാശിപിടിക്കുന്നതിൽ നിന്ന് മതപണ്ഡിതർമാർ പുനർ വിചിന്തനം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
മതപഠനത്തിനോ മതപരമായ ആചാരങ്ങൾക്കോ ഞങ്ങൾ എതിരല്ല. എന്നാൽ, കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് നമ്മൾ മാറണം. പത്തുമണിമുതൽ നാലുമണി വരെ എന്ന തിയറി മാറ്റണം. പകരം എട്ടുമണിക്ക്, രാവിലെ ഉറങ്ങയെണീക്കുന്ന കുട്ടി ഫ്രഷ് മൂഡിൽ പഠിക്കാൻ പോകട്ടെ. ഒരുമണിക്ക് മുമ്പായി ക്ലാസ് അവസാനിച്ച് ഉച്ചക്ക് ശേഷം ഭക്ഷണം കഴിച്ച് കളിക്കാൻ പോകട്ടെ. അന്നേരം മതപഠനം നടത്തട്ടെ. അല്ലാതെ പത്ത് മണിക്ക് മാത്രമേ പറ്റൂ എന്നരീതിയിലേക്ക് വാശിപിടിക്കുന്നതിൽ മതപണ്ഡിതന്മാർ പുനർവിചിന്തനത്തിന് തയ്യാറാകണമെന്ന് ഷംസീർ കൂട്ടിച്ചേർത്തു.
‘മുമ്പ് ഞാൻ ഒരു അഭിപ്രായം പറഞ്ഞിരുന്നു. അതിന്റെ മുകളിൽ എല്ലാവരും എന്റെ പിരടിയിൽ പാഞ്ഞുകേറി. എന്നെ ആക്ഷേപിച്ചു. മതവിരുദ്ധനാക്കി മുദ്രകുത്താൻ ശ്രമിച്ചു. കഴിഞ്ഞ ദിവസം ഒരു മതപണ്ഡിതൻ എന്റെ അഭിപ്രായത്തോട് യോജിച്ചു. അതുപോലെ സ്‌കൂളിലെ പഠനസമയം പത്ത് മണിമുതൽ നാല് മണിവരെ എന്നത് മാറുന്നത് സംബന്ധിച്ച് സജീവമായ ചർച്ചക്ക് കേരളം തയ്യാറാകണം’, ഷംസീർ പറഞ്ഞു.











Discussion about this post