മഹേന്ദ്ര സിങ് ധോണി, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഈ മനുഷ്യനുള്ള ഫാൻ ബേസ് വല്ല വലുതാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ കളിക്കാൻ ഓരോ വർഷവും അയാൾ ഇറങ്ങുമ്പോൾ തടിച്ചുകൂടുന്ന ആളുകൾ അതിന് തെളിവാണ്. ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സമാനായ ധോണി മികച്ച ഒരു ക്രിക്കറ്റിങ് ബ്രെയിൻ ആയിരുന്നു.
മത്സരസാഹചര്യങ്ങൾ പ്രതികൂലമായി നിൽക്കുമ്പോൾ പോലും അതിനെ അനുകൂലമാക്കി മാറ്റാൻ ധോണിയുടെ ചില തീരുമാനങ്ങൾ കൊണ്ടും മികച്ച പ്രകടനങ്ങൾ കൊണ്ടും സാധിച്ചിട്ടുണ്ട്. ഇത് കൂടാതെ തന്നെ കൂൾ ആറ്റിട്യൂഡിന് പേരുകേട്ട താരം ആയിരുന്നു എങ്കിലും സഹതാരങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന തെറ്റുകൾക്കും പിഴവുകൾക്കും അവരോട് കലിപ്പ് ഒന്നും ആയില്ലെങ്കിലും തഗ് മറുപടികൾ കൊടുക്കാൻ ധോണി മിടുക്കായിരുന്നു.
ഒരിക്കൽ ന്യൂസിലാന്റ്- ഇന്ത്യ ടെസ്റ്റ് മത്സരം നടക്കുന്നു. പന്ത് എറിയാൻ എത്തിയത് ജഡേജ. ധോണി ഓവറിന് മുമ്പ് ജഡേജക്ക് ചേർന്ന രീതിയിൽ ഉള്ള ഫീൽഡ് സെറ്റ് ചെയ്യുന്നു. ജഡേജ ആകട്ടെ ഫീൽഡ് ഒകെ എന്ത് വേണമെങ്കിലും ആയിക്കോട്ടെ ഞാൻ എനിക്ക് ഇഷ്ടമുള്ള രീതിയിൽ ഏറിയും എന്ന മട്ടിൽ ആയിരുന്നു. തുടർച്ചയായി ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തുകൾ ജഡ്ജ് എറിഞ്ഞു കൊണ്ടേ ഇരുന്നു. കിവി താരങ്ങൾക്ക് ബാറ്റിംഗ് ആ സമയത്ത് വളരെ എളുപ്പത്തിലാക്കുന്ന രീതി ആയിരുന്നു അത്.
ഇത് കണ്ട ധോണി ഇങ്ങനെ പറഞ്ഞു- ” ഫീൽഡ് പൊസിഷൻ നോക്കി മാത്രം പന്തെറിയുക, ഞാൻ പുജാരയെ സ്ലിപ്പിൽ നിർത്തിയിരിക്കുന്നത് കൈയടിക്കാനല്ല.”. ഇത് കേൾക്കുന്നതിൽ ഭേദം ധോണി വഴക്ക് പറയുന്നത് ആയിരുന്നു നല്ലത് എന്നാകും ജഡേജ വിചാരിച്ചിരിക്കുക.












Discussion about this post