യുവതിയെ വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ യുവ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പള്ളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റും പഞ്ചായത്ത് ഭരണസമിതി അംഗവുമായ കരിപ്പൂർ വളപ്പിൽ വീട്ടിൽ മുഹമ്മദ് ജമാലാണ് അറസ്റ്റിലായത്.
യുവതിയെ വിവാഹ വാഗ്ദാനം നൽകി കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണു കേസ്. തിങ്കളാഴ്ചയാണ് യുവതി പോലീസിൽ പരാതി നൽകിയത്. തുടർന്നാണ് അറസ്റ്റ്. എന്നാൽ ലഹരി മാഫിയയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ജമാലിനെ കേസിൽ കുരുക്കി വേട്ടയാടുന്നതെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കോൺഗ്രസ് ആരോപിക്കുന്നു.
Discussion about this post