ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ, 2025 ലെ ഏഷ്യാ കപ്പിന് മുന്നോടിയായി തന്റെ ബാറ്റിംഗ് റോളിൽ കാര്യമായ മാറ്റത്തിന് തയ്യാറെടുക്കുന്നതായി തോന്നുന്നു. കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) ഉദ്ഘാടന മത്സരത്തിനിടെ അപ്രതീക്ഷിതമായ ഒരു നീക്കത്തിലൂടെ, കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി മധ്യനിരയിൽ ബാറ്റ് ചെയ്യാൻ സാംസൺ ഓപ്പണിംഗ് സ്ഥാനത്തുനിന്ന് താഴോട്ടിറങ്ങിയാണ് ഏവരെയും ഞെട്ടിച്ചത്. ദുബായിലും അബുദാബിയിലും നടക്കുന്ന ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡിൽ ഇടം നേടിയ സഞ്ജു സാംസൺ തനിക്ക് ഓപ്പണിങ്ങിൽ ഇറങ്ങാൻ പറ്റിയില്ല എങ്കിൽ പോലും കുഴപ്പമില്ല താൻ മധ്യനിരയിൽ കളിക്കാൻ റെഡിയാണ് എന്ന സൂചനയാണ് നൽകിയിരിക്കുന്നത്.
കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി ഓപ്പണറായി ഇറങ്ങാൻ തീരുമാനിച്ചിരുന്ന സാംസൺ, അദാനി ട്രിവാൻഡ്രം റോയൽസിനെതിരെ ഇന്നലെ അഞ്ചാം നമ്പറിലാണ് ഇറങ്ങാൻ ഇരുന്നത്. സഹോദരൻ സാലി വിശ്വനാഥിന്റെ അർദ്ധസെഞ്ച്വറി പ്രകടനം കാരണം ഒരു പന്ത് പോലും നേരിടാൻ അവസരം ലഭിച്ചില്ലെങ്കിലും, ബാറ്റിംഗ് പൊസിഷനിലെ മാറ്റം ശ്രദ്ധേയമാണ്. ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ പുതിയൊരു റോൾ ഏറ്റെടുക്കാനുള്ള സാംസന്റെ സന്നദ്ധതയെ ഇത് സൂചിപ്പിക്കുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ഒരുപോലെ തന്ത്രപരമായ നീക്കത്തെ അഭിനന്ദിച്ചിരിക്കുന്നു. ശുഭ്മാൻ ഗില്ലും അഭിഷേക് ശർമ്മയും ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പണർ ആകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, സാംസൺ അഞ്ചോ ആറോ സ്ഥാനങ്ങളിൽ നമ്പറിൽ ഇറങ്ങേണ്ടതായി വരും. ടി20യിൽ അദ്ദേഹം അപൂർവ്വമായി മാത്രം ഇറങ്ങിയിട്ടുള്ള സ്ഥാനം.
അങ്ങനെ വരുമ്പോൾ സഞ്ജുവിനെ പകരം പ്രോപ്പർ ഫിനിഷർ എന്ന നിലയിൽ ജിതേഷ് ശർമ്മ ഇറങ്ങും. ഇത് മറികടക്കാൻ തന്നെയാണ് സഞ്ജുവിന്റെ പുതിയ നീക്കം.
Discussion about this post