ജമ്മു കശ്മീരിലെ പൂഞ്ചിൽ നിന്നുള്ള യുവ ക്രിക്കറ്റ് കളിക്കാരനും ഭാവി വാഗ്ദാനവുമായി അറിയപ്പെട്ട ഫരീദ് ഖാൻ ദാരുണമായ റോഡപകടത്തിൽ മരിച്ചു. ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാറിന്റെ ഡോർ ഇടിച്ചാണ് യുവ താരം മരിച്ചത്. ഭാവിയിൽ ഇന്ത്യക്ക് വേണ്ടി കളിക്കാൻ ശേഷിയുള്ള താരമായിട്ടാണ് ഫരീദ് ഖാൻ അറിയപ്പെട്ടത്.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം, ഫരീദ് ഒരു പ്രാദേശിക റോഡിൽ തന്റെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം നടന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് ഡോർ തുറന്നതോടെ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഫരീദ് ഖാൻ തെറിച്ചു വീഴുക ആയിരുന്നു.
പൂഞ്ച് മേഖലയിലെ നിരവധി വളർന്നുവരുന്ന കളിക്കാർക്ക് പ്രചോദനമായി കാണപ്പെട്ടിരുന്ന താരത്തിന്റെ വേർപാടിൽ പ്രദേശത്തുള്ള ആരാധകർ നിരാശരാണ്. കളിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും സമർപ്പണവും അദ്ദേഹത്തെ പ്രാദേശിക ക്രിക്കറ്റ് വൃത്തങ്ങളിൽ അംഗീകരിക്കപ്പെട്ട വ്യക്തിയാക്കി മാറ്റി. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ തടയുന്നതിന് റോഡ് സുരക്ഷാ അവബോധം, പ്രത്യേകിച്ച് അശ്രദ്ധമായ പാർക്കിംഗ് രീതികളെക്കുറിച്ച് കൂടുതൽ അവബോധം ആവശ്യമാണെന്ന് പലരും ഇപ്പോൾ ആവശ്യപ്പെടുന്നു.
Caught on CCTV: Poonch cricketer Fareed Khan loses his life in a tragic accident — a car door suddenly opened, hitting his bike. Heartbreaking loss. 💔#Poonch #FareedKhan #Accident
Source: @JAMMULINKS pic.twitter.com/Oc2GTCKOGx— नमह (@BJP4Namaha) August 23, 2025
Discussion about this post