1981–82 പരമ്പരയിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒരു ടെസ്റ്റ് മത്സരത്തിനിടെ ക്രിക്കറ്റിലെ ഏറ്റവും വിചിത്രമായ സംഭങ്ങളിൽ ഒന്ന് നടന്നു. മത്സരം തുടങ്ങാൻ വൈകിയതിന്റെ കാരണമായിരുന്നു വിചിത്രം, മഴ, വെളിച്ചം, പിച്ചിന്റെ പ്രശ്‌നങ്ങൾ എന്നിവയല്ല കളി തുടങ്ങുന്നതിൽ തടസ്സായത്, മറിച്ച് ലളിതവും പൂർണ്ണമായും ഒഴിവാക്കാവുന്നതുമായ ഒരു പിഴവായിരുന്നു: ക്രിക്കറ്റ് പന്തുകൾ അടങ്ങിയ ഷെൽഫിന്റെ താക്കോലുകൾ കാണാതെ പോയി.
ഇന്ത്യയിൽ നടന്ന മത്സരത്തി,ൽ ദിവസത്തെ കളി ആരംഭിക്കുമെന്ന് പ്രതീക്ഷിച്ച് അമ്പയർമാർ പതിവുപോലെ മൈതാനത്ത് എത്തി. എന്നിരുന്നാലും പിന്നെയാണ് അവർക്ക് അബദ്ധം മനസിലായത്. മത്സരത്തിന് ഉപയോഗിക്കുന്ന പന്തുകൾ തങ്ങളുടെ കൈയിൽ ഇല്ല. പന്ത് സൂക്ഷിച്ചിരിക്കുന്ന ഷെൽഫിന്റെ താക്കോൽ കാണുന്നില്ല.
ഉദ്യോഗസ്ഥരും ഗ്രൗണ്ട്‌സ്മാൻമാരും ഗ്രൗണ്ടിൽ മുഴുവൻ നോക്കിയിട്ടും താക്കോൽ കിട്ടിയില്ല. എന്തുകൊണ്ടാണ് മത്സരം തുടങ്ങാൻ വൈകുന്നത് എന്ന് അന്വേഷിച്ച താരങ്ങൾക്കും ആരാധകർക്കും കുറച്ച് സമയത്തിന് ശേഷമാണ് കാരണം പിടികിട്ടിയത്. എന്തായാലും താക്കോൽ അന്വേഷിച്ച് കിട്ടാതെ വന്നതോടെ അവസാനം ഒരു കൊല്ലന്റെ സഹായത്തോടെയാണ് ഷെൽഫ് തുറക്കുകയും പന്ത് എടുക്കയും ചെയ്തത്.
ക്രിക്കറ്റ് പോലെ പ്രൊഫഷണലായി എല്ലാവരും നോക്കി കാണുന്ന ഒരു കായിക ഇനത്തെ പോലും ഏറ്റവും നിസ്സാരമായ മനുഷ്യ പിഴവുകൾ ബാധിക്കും എന്ന് ഈ സംഭവം കാണിക്കുന്നു.
Discussion about this post